
പള്ളിമേടയില്‍ വെച്ച് യുവതിയെ പീഡിപ്പിച്ചു: അച്ഛനെതിരെ കേസ്
July 10, 2018കായംകുളം: പള്ളിമേടയില്‍ വെച്ച് യുവതിയെ പീഡിപ്പിച്ച അച്ഛനെതിരെ കേസ്. കുടുംബ പ്രശ്‌നം പരിഹരിക്കാന്‍ പള്ളിമേടയില്‍ എത്തിയ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഓര്‍ത്തഡോക്‌സ് സഭ വികാരിയായ ഫാ. ബിനു ജോര്‍ജിന് എതിരെയാണ് കായംകുളം പോലീസ് കേസെടുത്തത്. 2014ലാണ് കേസിനാസ്പദമായ സംഭവം.മാവേലിക്കര ഭദ്രാസന പരിധിയിലെ പള്ളിയില്‍ കുടുംബപ്രശ്‌ന പരിഹാരത്തിന് സമീപിച്ചത് മുതലെടുത്തായിരുന്നു പീഡനം.
സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവുമൊത്ത് യുവതി ഭദ്രാസനാധികൃതര്‍ക്ക് പരാതി നല്‍കി. ഇവരുടെ ഇടപെടലില്‍ വൈദികനെ റാന്നിയിലേക്ക് മാറ്റിയ ശേഷം കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നു.ന്നാല്‍, യുവതിയുടെ ഫോണിലേക്ക് നിരന്തരം അശ്ലീലസന്ദേശം അയക്കുകയും അപവാദപ്രചാരണം നടത്തുകയും ചെയ്തതോടെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് കായംകുളം സിഐ കെ സദന്‍ പറഞ്ഞു.