ഇന്ത്യക്കാരായ മൂന്ന് പ്രവാസികള്‍ ചേര്‍ന്ന് തന്റെ മത്സ്യ ബന്ധന ബോട്ട് മോഷ്ടിച്ച് സ്വന്തം നാട്ടിലേക്ക് കടന്നതായി കുവൈത്ത് മത്സ്യത്തൊഴിലാളിയുടെ പരാതി
കുവൈറ്റ്: ഇന്ത്യക്കാരായ മൂന്ന് പ്രവാസികള്‍ ചേര്‍ന്ന് തന്റെ മത്സ്യ ബന്ധന ബോട്ട് മോഷ്ടിച്ച് സ്വന്തം നാട്ടിലേക്ക് കടന്നതായി കുവൈത്ത് മത്സ്യത്തൊഴിലാളി യൂണിയന്‍ അംഗം അബ്ദുല്ല അല്‍-സര്‍ഹിദിന്റെ പരാതി.…
കുവൈറ്റ്: ഇന്ത്യക്കാരായ മൂന്ന് പ്രവാസികള്‍ ചേര്‍ന്ന് തന്റെ മത്സ്യ ബന്ധന ബോട്ട് മോഷ്ടിച്ച് സ്വന്തം നാട്ടിലേക്ക് കടന്നതായി കുവൈത്ത് മത്സ്യത്തൊഴിലാളി യൂണിയന്‍ അംഗം അബ്ദുല്ല അല്‍-സര്‍ഹിദിന്റെ പരാതി.…
കുവൈറ്റ്: ഇന്ത്യക്കാരായ മൂന്ന് പ്രവാസികള്‍ ചേര്‍ന്ന് തന്റെ മത്സ്യ ബന്ധന ബോട്ട് മോഷ്ടിച്ച് സ്വന്തം നാട്ടിലേക്ക് കടന്നതായി കുവൈത്ത് മത്സ്യത്തൊഴിലാളി യൂണിയന്‍ അംഗം അബ്ദുല്ല അല്‍-സര്‍ഹിദിന്റെ പരാതി.
ഫഹാഹീല്‍ പോലീസ് സ്റ്റേഷനിലാണ് ഇദ്ദേഹം പരാതി നല്‍കിയത്. ബോട്ട് വീണ്ടെടുക്കാനും മോഷണക്കുറ്റം ആരോപിക്കപ്പെട്ടവരെ പ്രോസിക്യൂട്ട് ചെയ്യാനും വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടുമെന്ന് അല്‍-സര്‍ഹിദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രവാസികള്‍ക്ക് രണ്ട് വര്‍ഷമായി ശമ്പളം നല്‍കിയിട്ടില്ലെന്നും അവരോട് ദയാരഹിതമായാണ് പെരുമാറിയത് അവരുടെ പാസ്പോര്‍ട്ട് തടഞ്ഞുവെച്ചു എന്നതടക്കമുള്ള ആരോപണങ്ങള്‍ അല്‍-സര്‍ഹിദ് നിഷേധിച്ചു, ഇത് പൂര്‍ണ്ണമായും അസത്യവും കള്ളവുമാണെന്ന് അയാള്‍ അവകാശപ്പെട്ടു.
ഇന്ത്യന്‍ എംബസി കുറച്ച് മുമ്പ് തന്നെ വിളിച്ച് ഈ മൂന്ന് പേര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതായി അറിയിച്ചതായും (മൂന്ന് പേര്‍ മദ്യം കഴിച്ച കേസുകളില്‍ ഉള്‍പ്പെട്ടതായി കോടതി കണ്ടെത്തിയതിനാല്‍) അല്‍-സര്‍ഹിദ് പറഞ്ഞു.
എംബസിക്ക് ആവശ്യമായ രേഖകള്‍ നല്‍കാന്‍ കഴിയുമെങ്കില്‍ ഇവര്‍ക്ക് യാത്രാ ടിക്കറ്റ് നല്‍കാന്‍ തയ്യാറാണെന്ന് എംബസിയെ എന്ന് അറിയിച്ചു എന്നുമാണ് അല്‍-സര്‍ഹിദ് പറഞ്ഞത്