ഇന്ധന വില വീണ്ടും കൂടി

July 12, 2018 0 By Editor

തിരുവനന്തപുരം: ഇന്ധന വിലയില്‍ ഇന്നും മാറ്റം. വില വീണ്ടും കൂടി. പെട്രോളിനും ഡീസലിനും വില വര്‍ദ്ധിച്ചു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് ആറ് പൈസ വര്‍ദ്ധിച്ച് 79.70 ആയി. ഡീസലിന് എട്ട് പൈസ വര്‍ദ്ധിച്ച് 73.11 രൂപയുമായി. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ പെട്രോളിന് 1.07 രൂപയും ഡീസലിന് 88 പൈസയുമാണ് വര്‍ദ്ധിച്ചത്.