
ലോക്സഭാ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്
March 16, 2024ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എന്‍ഡിഎ സഖ്യത്തില്‍ മത്സരിക്കുന്ന ബിഡിജെഎസിന്റെ സ്ഥാനാര്‍ത്ഥികളായി. ബിഡിജെഎസ് മത്സരിക്കുന്ന നാലു സീറ്റുകളിലെയും ചിത്രം തെളിഞ്ഞിരിക്കുന്നു.
രണ്ടാംഘട്ടത്തില്‍ കോട്ടയം, ഇടുക്കി സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമാണ് നടത്തിയത്. കോട്ടയത്ത് ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും.
ഇടുക്കിയില്‍ അഡ്വ. സംഗീത വിശ്വനാഥൻ ആണ് സ്ഥാനാര്‍ത്ഥി.നേരത്തെ മാവേലിക്കര, ചാലക്കുടി മണ്ഡലങ്ങളിലെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. റബർ ബോർഡ് വൈസ് ചെയർമാൻ കെ എ ഉണ്ണികൃഷ്ണൻ ആണ് ചാലക്കുടിയിലെ സ്ഥാനാർഥി. ബൈജു കലാശാല മാവേലിക്കരയിൽ മത്സരിക്കും.
ഇടുക്കി സീറ്റിലെ സ്ഥാനാർഥിയെ തീരുമാനിക്കുന്നതിലെ ആശയക്കുഴപ്പമാണ് പ്രഖ്യാപനം വൈകാൻ കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കോട്ടയത്ത് തുഷാർ തന്നെ മത്സരിക്കും എന്നുള്ള കാര്യം നേരത്തെ തന്നെ ഉറപ്പായിരുന്നു. ഇടുക്കിയുടെ കാര്യത്തിൽ കൂടി വ്യക്തത വന്നതിനുശേഷം രണ്ട് സീറ്റുകളിലും ഒന്നിച്ച് പ്രഖ്യാപനം നടത്താൻ വേണ്ടി മാറ്റിവെക്കുകയായിരുന്നു.
Lok Sabha Elections; BDJS announced candidates