
പരീക്കർ അന്തരിച്ചെന്ന് നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ
April 19, 2018ഗോവ: ഗോവൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ ആരോഗ്യനിലയെ സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. കെന്നത്ത് സിൽവെയര എന്നയാളാണ് തൻ്റെ ഫേസ്‌ബുക്ക് പേജിൽ ‘മനോഹർ പരീക്കർ അന്തരിച്ചതായി വാർത്ത ലഭിച്ചു’ എന്ന പോസ്റ്റിട്ടത്. തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിച്ച ഇയാൾക്കെതിരെ ഐപിസി 505മത്തെ വകുപ്പ് പ്രകാരമാണ് കേസ് രജിസ്ട്രർ ചെയ്തിരിക്കുന്നത്.