ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം വിജയിച്ചാല്‍ പ്രധാനമന്ത്രി കസേരയില്‍ ലേലം വിളിയായിരിക്കും നടക്കുകയെന്ന് നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം വിജയിച്ചാല്‍ പ്രധാനമന്ത്രി കസേരയില്‍ ലേലം വിളിയായിരിക്കും നടക്കുകയെന്ന് നരേന്ദ്ര മോദി. ഓരോ വര്‍ഷവും സഖ്യത്തിന് ഓരോ പ്രധാനമന്ത്രിമാരായിരിക്കുമെന്ന് മാധ്യമ റിപ്പോര്‍ട്ടുകളുണ്ടെന്നും മോദി പറഞ്ഞു. 5 വര്‍ഷം 5 പേര്‍ രാജ്യം ഭരിക്കണോയെന്നും പ്രധാനമന്ത്രി ചോദിച്ചു. പ്രധാനമന്ത്രി കസേര ലേലം വിളിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തരുതെന്നും മോദി ആവശ്യപ്പെട്ടു.
അതേസമയം, തൃശൂര്‍ ലോക്സഭ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പാല കുരിശുപള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തി. മാതാവിന് മുന്‍പില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ചാണ് അദ്ദേഹം മടങ്ങിയത്. നാളത്തെ ദിനത്തെ ഓര്‍ത്ത് വ്യഗ്രതയില്ലെന്നും ജനങ്ങള്‍ നേരത്തെ നിശ്ചയിച്ചതാണ് എല്ലാമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ആ നിശ്ചയത്തിലുള്ള പ്രതീക്ഷയും ആത്മവിശ്വാസവും തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.