
ഇ.പി. ജയരാജൻ ബിജെപിയിലേക്കു പോകാൻ ചർച്ച നടത്തി: കെ. സുധാകരൻ
April 25, 2024ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ ബിജെപിയിലേക്കു പോകാൻ ചർച്ച നടത്തിയെന്ന് കെപിസിസി അധ്യക്ഷനും കണ്ണൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയുമായ കെ. സുധാകരൻ. പാർട്ടിയിൽനിന്നു ജയരാജനു ഭീഷണിയുണ്ടായി. അതുകൊണ്ടാണ് ഇപ്പോൾ പോകാതിരുന്നതെന്നും കെ. സുധാകരൻ പറഞ്ഞു.
ഗൾഫിൽ വച്ചായിരുന്നു ചർച്ചയെന്ന് സുധാകരൻ പറഞ്ഞു. മധ്യസ്ഥത നിന്നയാളെ തനിക്കറിയാം. രാജീവ് ചന്ദ്രശേഖറും ശോഭ സുരേന്ദ്രനുമാണ് ഇപിയുമായി ചർച്ച നടത്തിയത്. ഗവർണർ സ്ഥാനത്തെപ്പറ്റി ചർച്ച നടന്നു. പാർട്ടി സെക്രട്ടറി സ്ഥാനം കിട്ടാത്തതിൽ ജയരാജൻ നിരാശയിലാണെന്നും കെ. സുധാകരൻ പറഞ്ഞു.