ഒരു കോടി തിരിച്ചടയ്ക്കാനുള്ള സിപിഎം നീക്കം പാളി; പണം ആദായനികുതി വകുപ്പ് പിടിച്ചെടുത്തു ; പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു

തൃശൂരില്‍ ബാങ്കില്‍ തിരിച്ചടയ്ക്കാന്‍ സിപിഎം കൊണ്ടുവന്ന ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. സിപിഎം ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന തുകയാണ് പിടിച്ചെടുത്തത്.…

തൃശൂരില്‍ ബാങ്കില്‍ തിരിച്ചടയ്ക്കാന്‍ സിപിഎം കൊണ്ടുവന്ന ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. സിപിഎം ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന തുകയാണ് പിടിച്ചെടുത്തത്.

സംഭവത്തില്‍ ആദായ നികുതി വകുപ്പ്, സിപിഎം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന്റെ മൊഴിയെടുത്തു. പണത്തിന്റെ ഉറവിടം ഉദ്യോഗസ്ഥര്‍ ആരാഞ്ഞു. നേരത്തെ ബാങ്കില്‍ നിന്ന് പിന്‍വലിച്ച തുകയുടെ സീരിയല്‍ നാമ്പറുകളും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ബാങ്കില്‍ നിന്ന് പുറത്തിറങ്ങിയ എം എം വര്‍ഗീസ് ഇക്കാര്യം സ്ഥിരീകരിച്ചു.

നികുതി റിട്ടേണില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കാണിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ആദായനികുതി വകുപ്പ് സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് നേരത്തെ മരവിപ്പിച്ചത്. 5.8 കോടിയായിരുന്നു ഈ അക്കൗണ്ടിലുണ്ടായിരുന്ന ആകെ തുക. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇതില്‍ ഒരു കോടി രൂപ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് പിന്‍വലിച്ചു. ഈ പണമാണിപ്പോള്‍ തിരിച്ചടയ്ക്കാന്‍ സിപിഎം ശ്രമിച്ചത്.

വലിയ തുക നിക്ഷേപിക്കാനെത്തിയപ്പോള്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരോട് കൂടി ചര്‍ച്ച നടത്തിയശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ എന്ന് ബാങ്ക് അധികൃതര്‍ വര്‍ഗീസിനെ അറിയിച്ചിരുന്നു. പിന്നിട് ബാങ്ക് അധികൃതരുമായും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുമായും സിപിഎം നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story