എൻജി.ബിരുദക്കാർക്ക് കരസേനയിൽ ഓഫിസറാകാം
അവിവാഹിതരായ പുരുഷ എൻജിനീയറിങ് ബിരുദക്കാർക്ക് കരസേനയിൽ 140ാമത് ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സിലൂടെ ലഫ്റ്റനന്റ് പദവിയിൽ ഓഫിസറാകാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 2025 ജനുവരിമുതൽ ഡറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ പരിശീലനം…

അവിവാഹിതരായ പുരുഷ എൻജിനീയറിങ് ബിരുദക്കാർക്ക് കരസേനയിൽ 140ാമത് ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സിലൂടെ ലഫ്റ്റനന്റ് പദവിയിൽ ഓഫിസറാകാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 2025 ജനുവരിമുതൽ ഡറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ പരിശീലനം നൽകും. വിവിധ ബ്രാഞ്ചുകളിലായി ആകെ 30 ഒഴിവുകളുണ്ട്. സിവിൽ 7, കമ്പ്യൂട്ടർ സയൻസ് 7, ഇലക്ട്രിക്കൽ 3, ഇലക്ട്രോണിക്സ് 4, മെക്കാനിക്കൽ 7, മറ്റ് ശാഖകൾ 2.
യോഗ്യത: ബന്ധപ്പെട്ട/അനുബന്ധ ശാഖയിൽ എൻജിനീയറിങ് ബിരുദം. അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും. 2025 ജനുവരി ഒന്നിനകം പരീക്ഷ പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാൽ മതി. ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന് 12 ആഴ്ചത്തെ സമയം കൂടി ലഭിക്കും.
പ്രായപരിധി 1.1.2025ൽ 20-27 വയസ്സ്. വിജ്ഞാപനം www.joinindianarmy.nic.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷ ഓൺലൈനായി മേയ് ഒമ്പത് വൈകീട്ട് 3 മണിവരെ സമർപ്പിക്കാം.തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 12 മാസത്തെ പരിശീലനം ലഭിക്കും. പരിശീലനകാലം കേഡറ്റുകൾക്ക് പ്രതിമാസം 56,100 രൂപ സ്റ്റൈപൻഡുണ്ട്. പരിശീലനം പൂർത്തിയാവുമ്പോൾ 56,100-1,77,500 രൂപ ശമ്പളനിരക്കിൽ ലഫ്റ്റനന്റ് പദവിയിൽ ഓഫിസറായി നിയമിക്കുന്നതാണ്.