മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി
കൊല്‍ക്കത്ത: ഐഎസ്എല്‍ കലാശപ്പോരില്‍ മോഹന്‍ ബഗാനെ വീഴ്ത്തി മുംബൈ സിറ്റി കിരീട ജേതാക്കള്‍. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മുംബൈയുടെ…

കൊല്‍ക്കത്ത: ഐഎസ്എല്‍ കലാശപ്പോരില്‍ മോഹന്‍ ബഗാനെ വീഴ്ത്തി മുംബൈ സിറ്റി കിരീട ജേതാക്കള്‍. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മുംബൈയുടെ വിജയം. മുംബൈ സിറ്റിയുടെ രണ്ടാം ഐഎസ്എല്‍ കിരീടമാണിത്.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ മുംബൈ സിറ്റി എഫ്.സിക്കെതിരെ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് ഒരു ഗോളിന് മുന്നിലായിരുന്നു. മത്സരത്തിന്റെ 44ാം മിനിറ്റില്‍ ജേസണ്‍ കമ്മിങ്‌സ് ആണ് ബഗാനായി ഗോള്‍ നേടിയത്. പെട്രാറ്റോസിന്റെ ലോങ് ഷോട്ട് ലചെന്‍പ സാഹസപ്പെട്ട് തടുത്തിട്ടത് റീ ബൗണ്ട് ചെയ്തപ്പോള്‍ അവസരം മുതലാക്കി കമ്മിങ്‌സ് മനോഹരമായി വലയിലാക്കുകയായിരുന്നു.