കാൻ ചലച്ചിത്രമേളയിൽ സന്തോഷ് ശിവന് ആദരം; പിയർ ആഞ്ജിനോ പുരസ്കാരം നേടുന്ന ആദ്യ ഏഷ്യക്കാരൻ

കാൻ ചലച്ചിത്രമേളയിൽ സന്തോഷ് ശിവന് ആദരം; പിയർ ആഞ്ജിനോ പുരസ്കാരം നേടുന്ന ആദ്യ ഏഷ്യക്കാരൻ

May 25, 2024 0 By Editor

പാരീസ്: 2024 കാൻ ചലച്ചിത്രമേളയിൽ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന് ആദരം. രാജ്യാന്തര തലത്തിലെ പ്രഗത്ഭരായ ഛായാഗ്രാഹകർക്ക് നൽകിയ വരുന്ന പിയർ ആഞ്ജിനോ പുരസ്കാരമാണ് സന്തോഷിന് ലഭിച്ചത്.

ഛായാഗ്രാഹക രംഗത്തെ മികവ് പരിഗണിച്ചാണ് അംഗീകാരം. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യക്കാരനാണ് സന്തോഷ് ശിവൻ. നടി പ്രീതി സിന്‍റയും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ നിരവധി ഹിറ്റ് സിനിമകൾക്ക് കാമറ ചലിപ്പിച്ച സന്തോഷ് ശിവൻ ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നിരവധി തവണ നേടിയിട്ടുണ്ട്.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam