കേരളത്തില്‍ കിസാന്‍ മേളയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേരളത്തില്‍ ബുധനാഴ്ച കിസാന്‍ മേള സംഘടിപ്പിക്കുന്നു. നിലവില്‍ ബാങ്കിനുള്ള ഇടാപാടുകരായ 1.5…
കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേരളത്തില്‍ ബുധനാഴ്ച കിസാന്‍ മേള സംഘടിപ്പിക്കുന്നു. നിലവില്‍ ബാങ്കിനുള്ള ഇടാപാടുകരായ 1.5…
കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേരളത്തില്‍ ബുധനാഴ്ച കിസാന്‍ മേള സംഘടിപ്പിക്കുന്നു. നിലവില്‍ ബാങ്കിനുള്ള ഇടാപാടുകരായ 1.5 കോടിയോളം കര്‍ഷകരില്‍ 10 ലക്ഷം പേരുമായെങ്കിലും മേളയിലൂടെ ബന്ധപ്പെടാന്‍ കഴിയുമെന്നാണ് ഇതിലൂടെ ബാങ്ക് പ്രതീക്ഷിക്കുന്നത്.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡുള്ള കര്‍ഷകര്‍ക്ക് അവരുടെ ക്രെഡിറ്റ് പരിധിയില്‍ 10 ശതമാനം വര്‍ധന മേളയുടെ ഭാഗമായി ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകരായ ഇടപാടുകാരുമായുള്ള ബന്ധം മെച്ചപ്പെടുത്തുക, പരാതികള്‍ പരിഹരിക്കുക, അവകാശങ്ങളെക്കുറിച്ചും കര്‍ഷകര്‍ക്കര്‍ക്കായി ബാങ്ക് രൂപം നല്‍കിയിട്ടുള്ള പദ്ധതികളെക്കുറിച്ചും ബോധവത്കരിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് 975 അര്‍ധനഗരഗ്രാമീണ ശാഖകളില്‍ മേള നടത്തുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബാങ്ക് നടത്തിയ കിസാന്‍ മേളകളിലൂടെ ആറുലക്ഷത്തിലധികം കര്‍ഷകരുമായി ആശയവിനിമയം നടത്താന്‍ ഇതുവരെ കഴിഞ്ഞിട്ടുണ്ട്.