സ്മാർട്ട് ഫോണുകൾക്ക് അപ്ഗ്രേഡ് ഓഫറുമായി മൈജി-സാംസങ് ഗ്രേറ്റ് ഉത്സവ്

സ്മാർട്ട് ഫോണുകൾക്ക് അപ്ഗ്രേഡ് ഓഫറുമായി മൈജി-സാംസങ് ഗ്രേറ്റ് ഉത്സവ്

May 30, 2024 0 By Editor

കോഴിക്കോട്: പഴയ ഫോണുകൾ ലാഭത്തിൽ എക്സ്ചേഞ്ച് ചെയ്ത് നവീന ഫീച്ചറുകളുള്ള  സാംസങ് ഫോണുകൾ വാങ്ങാൻ അവസരമൊരുക്കി മൈജി-സാംസങ് ഗ്രേറ്റ് ഉത്സവ് തുടങ്ങി. പഴയ ഫോണുകൾ എക്സ്ചേഞ്ച് ചെയ്യുമ്പോൾ 9000 രൂപ വരെ എക്സ്ചേഞ്ച് ബോണസും ആകർഷകമായ ഓഫറുകളുമാണ് ഉപഭോക്താവിനെ കാത്തിരിക്കുന്നത്.  കാലഹരണപ്പെട്ട പഴയ ഫോണുകൾക്ക് പകരം സാംസങിന്റെ  ലോകോത്തര സാങ്കേതിക വിദ്യയിലുള്ളതും സുരക്ഷാ മുൻകരുതലുകളുമുള്ള സോഫ്റ്റ്വേറുകളുമടങ്ങുന്ന ഫോണുകളാണ് ലഭിക്കുന്നത്.
മൂന്നോ അതിൽ കൂടുതൽ വർഷമോ പഴക്കമുള്ള സ്മാർട്ട് ഫോണുകളിൽ സേവ് ചെയ്തിരിക്കുന്ന ഡാറ്റ, മറ്റു വിവരങ്ങൾ എന്നിവ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഔട്ട് ഡേറ്റഡായ സുരക്ഷ ഫീച്ചേഴ്സുകളിലുള്ള പാളിച്ചകൾ മൂലം  ഫോണിൽ സേവ് ചെയ്തിരിക്കുന്ന  ബാങ്ക് സംബന്ധമായ വിവരങ്ങൾ, ചാറ്റ്,  ഡാറ്റ എന്നിവ സംബന്ധമായ വിവരങ്ങൾ ചോർത്തിയെടുക്കാനും ബാങ്കിൽ നിന്ന് പണം പിൻവലിക്കാനുമൊക്കെ  വിദഗ്ദരായ ഹാക്കർമാർക്ക് എളുപ്പത്തിൽ കഴിയുന്ന സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. സ്വകാര്യത സംബന്ധമായ ഡാറ്റകൾ ചോർത്തിയെടുത്തു പണം തട്ടുന്ന കേസുകളും നമ്മുടെ സമൂഹത്തിൽ വർധിച്ചു വരികയാണ്.  പഴയ ഫോൺ മാറ്റി പുതിയത് സ്വന്തമാക്കാൻ അവസരമൊരുക്കുകയാണ്  സാംസങ് ഗ്രേറ്റ് ഉത്സവിലൂടെ മൈജി.
ഏത് കമ്പനിയുടേയും എത്ര പഴക്കമുള്ള ഫോൺ കൈമാറാം എന്ന് മാത്രമല്ല അനായാസം സ്മാർട്ട് ഫോൺ വാങ്ങാൻ മൈജി  അതിവേഗ ഫിനാൻസ് സൗകര്യം,  മൈജി എക്സ്റ്റന്റഡ് വാറന്റി, മൈജി പ്രൊട്ടക്ഷൻ പ്ലാൻ, ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും ഹോം അപ്ലയൻസുകൾക്കും ഹൈടെക് റിപ്പയർ & സർവീസ് സൗകര്യം നൽകുന്ന മൈജി കെയർ എന്നിങ്ങനെ മൈജി നൽകുന്ന എല്ലാ മൂല്യ വർധിത സേവനങ്ങളും സെയ്ലിന്റെ ഭാഗമായി പ്രയോജനപ്പെടുത്താനുള്ള അവസരവും മൈജിയിലുണ്ട്.
മൈജി-സാംസങ് ഗ്രേറ്റ് ഉത്സവ് മെയ്  31 വെള്ളി വരെ എല്ലാ മൈജി , മൈജി ഫ്യൂച്ചർ ഷോറൂമുകളിലും നടക്കും.
കൂടുതൽ വിരങ്ങൾക്ക്: 9249 001 001

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam