അനധികൃത റിക്രൂട്ടിംഗ് സംഘങ്ങളുടെ കെണിയില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി കുവൈറ്റ്
കുവൈറ്റ്: അനധികൃത റിക്രൂട്ടിംഗ് സംഘങ്ങളുടെ കെണിയില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി കുവൈറ്റ് ആരോഗ്യമന്ത്രാലയം. ആരോഗ്യവകുപ്പില്‍ ഇന്റര്‍വ്യൂ നടക്കുന്നതായി കാണിച്ച് സമുഹമാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്.…
കുവൈറ്റ്: അനധികൃത റിക്രൂട്ടിംഗ് സംഘങ്ങളുടെ കെണിയില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി കുവൈറ്റ് ആരോഗ്യമന്ത്രാലയം. ആരോഗ്യവകുപ്പില്‍ ഇന്റര്‍വ്യൂ നടക്കുന്നതായി കാണിച്ച് സമുഹമാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്.…
കുവൈറ്റ്: അനധികൃത റിക്രൂട്ടിംഗ് സംഘങ്ങളുടെ കെണിയില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി കുവൈറ്റ് ആരോഗ്യമന്ത്രാലയം. ആരോഗ്യവകുപ്പില്‍ ഇന്റര്‍വ്യൂ നടക്കുന്നതായി കാണിച്ച് സമുഹമാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. മന്ത്രാലയത്തിലേക്കുള്ള നിയമന അറിയിപ്പുകള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാറുണ്ടെന്നും മറ്റുള്ളവ വ്യാജമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ആരോഗ്യമന്ത്രാലയത്തില്‍ നഴ്‌സുമാരുടെ ഇന്റര്‍വ്യൂ നടക്കുന്നതായി അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നിരവധി ഉദ്യോഗാര്‍ത്ഥികള്‍ മന്ത്രാലയ ആസ്ഥാനത്ത് എത്തിയിരുന്നു. പ്രാദേശികമായി നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ രേഖകളുമായി മന്ത്രാലയ ആസ്ഥാനത്ത് നേരിട്ട് എത്തണമെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച സന്ദേശത്തിലുള്ളത്. ഇന്റര്‍വ്യു പ്രതീക്ഷിച്ചു നിരവധി പേര് എത്തിയതോടെ അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് വ്യാജ സന്ദേശത്തെ കുറിച്ച് വിവരം ലഭിച്ചത്.
മന്ത്രാലയത്തിലേക്കുള്ള എല്ലാ നിയമനം അറിയിപ്പുകളും ഔദ്യോഗിക വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്താറുണ്ടെന്നും സമൂഹമാധ്യമങ്ങളിലൂടെ കൈമാറിക്കിട്ടുന്ന സന്ദേശങ്ങള്‍ മുഖവിലക്കെടുക്കരുതെന്നും അധികൃതര്‍ അറിയിച്ചു. റിക്രൂട്ട്‌മെന്റ് മാഫിയകളാണ് വ്യാജസന്ദേശങ്ങള്‍ നല്കി ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിക്കുന്നത്. മന്ത്രാലയത്തിന്റെ വ്യാജ സീല്‍ പതിച്ച് ഇത്തരം സംഘങ്ങള്‍ നിയമന ഉത്തരവ് വരെ നല്‍കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അധികൃതര്‍ വെളിപ്പെടുത്തി.