Begin typing your search above and press return to search.
മത്സ്യം ഇറക്കുമതി ചെയ്യുന്നത് ഗോവ സര്‍ക്കാര്‍ നിര്‍ത്തി
പനാജി : അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മത്സ്യം ഇറക്കുമതി ചെയ്യുന്നത് ഗോവന്‍ സര്‍ക്കാര്‍ നിര്‍ത്തി. 15 ദിവസത്തേക്കാണ് ഇറക്കുമതി നിര്‍ത്തിവെച്ചിരിക്കുന്നത്. ഫോര്‍മാലിന്റെ സാന്നിധ്യം അമിത തോതില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് 15 ദിവസത്തേക്ക് മത്സ്യ ഇറക്കുമതി നിര്‍ത്തി വയ്ക്കുന്നതെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. ഓഗസ്റ്റ് 1 ന് നിരോധനം മാറും.
ജനങ്ങളുടെ താല്‍പര്യപ്രകാരം ഗോവയിലെ മത്സ്യബന്ധനം ആഗസ്ത് മാസത്തില്‍ പുനരാരംഭിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. നിരോധന ദിവസങ്ങളില്‍ മത്സ്യങ്ങളുടെ കുറവ് അനുഭവപ്പെടുകയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതേ സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ഇന്ന് വൈകീട്ട് ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story