
ഇന്ത്യയിലും വിദേശത്തുമായി 21,000 തൊഴിലവസരങ്ങൾ
June 14, 2024തിരുവനന്തപുരം: കേരള നോളജ് ഇക്കോണമി മിഷന്റെ വിവിധ പദ്ധതികളുടെ ഭാഗമായി 21,000 പുതിയ തൊഴിലവസരങ്ങളിലേക്ക് അപേക്ഷിക്കാം. കേരളത്തിനകത്തും പുറത്തും വിദേശത്തുമായാണ് ഒഴിവുകൾ. ഓസ്ട്രേലിയയിൽ മെറ്റൽ ഫാബ്രിക്കേറ്റർ ആൻഡ് വെൽഡർ, കെയർ അസിസ്റ്റന്റ്, ജപ്പാനിൽ കെയർ ടേക്കർ എന്നീ തസ്തികളിലേക്ക് 2000 ഒഴിവുണ്ട്.
മാനേജർ, ക്രിയേറ്റിവ് സൂപ്പർവൈസർ-ഡിജിറ്റൽ, സൈക്കോളജിസ്റ്റ്, എച്ച്.ആർ മാനേജർ, ഫിസിയോതെറപ്പിസ്റ്റ്, പ്രൊഡക്ഷൻ ട്രെയിനി, കസ്റ്റമർ കെയർ എക്സിക്യൂട്ടിവ്, ടെക്നിക്കൽ ഓപറേറ്റർ, അക്കൗണ്ടന്റ്, ഫിനാൻഷ്യൽ അഡ്വൈസർ തുടങ്ങി 150ഓളം തസ്തികകളിലേക്കാണ് ഒഴിവുകൾ. വിശദവിവരങ്ങൾക്ക് ഫോൺ: 04712737881, അല്ലെങ്കിൽ https://knowledgemission.kerala.gov.in/.