കോഴിക്കോട് താമരശ്ശേരിയിൽ  ബാറിൽ സംഘർഷം; ജീവനക്കാരന് കുത്തേറ്റു

കോഴിക്കോട് താമരശ്ശേരിയിൽ ബാറിൽ സംഘർഷം; ജീവനക്കാരന് കുത്തേറ്റു

June 18, 2024 0 By Editor

താമരശ്ശേരി: ചുങ്കത്ത് ബാറിൽ സംഘർഷം,ജീവനക്കാരന് കുത്തേറ്റു. ചുങ്കം ഹസ്തിനപുരി ബാറിലെ സെക്യൂരിറ്റി ബിജുവിനാണ് കുത്തേറ്റത്. കഴുത്തിന് കുത്തേറ്റ ബിജുവിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി.ബാറിന് അകത്തെ വാക്ക്തർക്കത്തിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് കുത്തേറ്റത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം