സുസൂക്കി വി-സ്‌ട്രോം 650XT ഇന്ത്യന്‍ നിരത്തുകളിലേക്ക്

സുസൂക്കി വി-സ്‌ട്രോം 650XT ഉടന്‍ തന്നെ ഇന്ത്യന്‍ നിരത്തുകളില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. 2018 ഓട്ടോ എക്‌സ്‌പോയിലാണ് വി – സ്‌ട്രോം 650XT ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ചത്. സുസൂക്കിയുടെ വി – സ്‌ട്രോം 1000 ന് വേണ്ടത്ര പ്രചാരം ലഭിക്കാതെ പോയ സാഹചര്യത്തിലാണ് വി – സ്‌ട്രോം 650XT വുമായി കമ്പനിയുടെ രംഗപ്രവേശം. വരുന്ന രണ്ട് മാസത്തിനുള്ളില്‍ വി – സ്‌ട്രോം 650XT ഇന്ത്യയില്‍ എത്തുമെന്നാണ് പ്രതീക്ഷ.

വി-സ്‌ട്രോം 1000 ന്റെ ഡിസൈനോട് സാദൃശ്യം പുലര്‍ത്തുന്ന മോഡല്‍ കൂടിയാണ് വി – സ്‌ട്രോം 650XT. രണ്ട് വേരിയന്റുകളിലാണ് 650XT വരുന്നത്, ഓഫ് റോഡ് വേര്‍ഷനും സ്റ്റാന്‍ഡേര്‍ഡ് റോഡ് വേര്‍ഷനും.

645 സി സി യാണ് വണ്ടിയുടെ പവര്‍. ലിക്വിഡ് കൂള്‍ഡ്, നാല് സ്‌ട്രോക്ക് വി ട്വിന്‍ എന്‍ജിന്‍, 6 സ്പീഡ് ഗിയര്‍ബോക്‌സ് എന്നിവയും ഇതില്‍ ഉള്‍പ്പെടും. 8800 rpm ഉം 62.3 Nm torque കരുത്തുമാണുള്ളത്.

അഞ്ച് മുതല്‍ ആറ് ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്ന 650XT ന് പ്രധാന എതിരാളി കവാസാക്കി വേര്‍സിസ് 650 ആയിരിക്കും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story