ഇഫ്കോയിൽ ഗ്രാജ്വേറ്റ് എൻജിനീയർ അപ്രന്റിസ്
ന്യൂഡൽഹി ആസ്ഥാനമായ ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോ-ഓപറേറ്റിവ് ലിമിറ്റഡ് (ഇഫ്കോ) വിവിധ പ്രോജക്ടുകളിലേക്കും മറ്റും ഗ്രാജ്വേറ്റ് എൻജിനീയർ അപ്രന്റിസുകളെ തെരഞ്ഞെടുക്കുന്നു. അപ്രന്റിസ് ആക്ട് പ്രകാരം ഒരുവർഷത്തേക്കാണ് പരിശീലനം.…
ന്യൂഡൽഹി ആസ്ഥാനമായ ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോ-ഓപറേറ്റിവ് ലിമിറ്റഡ് (ഇഫ്കോ) വിവിധ പ്രോജക്ടുകളിലേക്കും മറ്റും ഗ്രാജ്വേറ്റ് എൻജിനീയർ അപ്രന്റിസുകളെ തെരഞ്ഞെടുക്കുന്നു. അപ്രന്റിസ് ആക്ട് പ്രകാരം ഒരുവർഷത്തേക്കാണ് പരിശീലനം.…
ന്യൂഡൽഹി ആസ്ഥാനമായ ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോ-ഓപറേറ്റിവ് ലിമിറ്റഡ് (ഇഫ്കോ) വിവിധ പ്രോജക്ടുകളിലേക്കും മറ്റും ഗ്രാജ്വേറ്റ് എൻജിനീയർ അപ്രന്റിസുകളെ തെരഞ്ഞെടുക്കുന്നു. അപ്രന്റിസ് ആക്ട് പ്രകാരം ഒരുവർഷത്തേക്കാണ് പരിശീലനം. സ്റ്റൈപൻഡ് പ്രതിമാസം 35,000 രൂപ ലഭിക്കും. ഇന്ത്യയൊട്ടാകെയുള്ള ഇഫ്കോ പ്ലാന്റുകളിലും പ്രോജക്ടുകളിലുമായാണ് പരിശീലനം ലഭിക്കുക.
യോഗ്യത: 60 ശതമാനം മാർക്കിൽ കുറയാതെ ബി.ഇ/ബി.ടെക് (എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 55 ശതമാനം മാർക്ക് മതി). 2021നുശേഷം ബിരുദമെടുത്തവരാകണം. ഫൈനൽ പരീക്ഷയെഴുതി 2024 ആഗസ്റ്റിനു മുമ്പ് ഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം.
കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്സ്, സിവിൽ, എൻജിനീയറിങ് ഡിസിപ്ലിനുകളിൽ നാലുവർഷത്തെ ഫുൾടൈം ബിരുദമെടുത്തവർക്കാണ് അവസരം. പ്രായപരിധി 1.7.2024ൽ 30 വയസ്സ്. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് അഞ്ചു വർഷവും ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗത്തിന് മൂന്നു വർഷവും ഇളവുണ്ട്.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://gea.iifco.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഓൺലൈനായി ജൂലൈ 31 വരെ അപേക്ഷിക്കാം.
സെലക്ഷൻ: സ്വന്തമായി കമ്പ്യൂട്ടർ/ലാപ്ടോപ്, ഇന്റർനെറ്റ് സൗകര്യം ഉപയോഗിച്ച് പ്രാഥമിക ഓൺലൈൻ ടെസ്റ്റിൽ പങ്കെടുക്കണം. ഇതിൽ യോഗ്യത നേടുന്നവരെ ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു, ഡൽഹി, മുംബൈ, കൊൽക്കത്ത ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ഫൈനൽ ഓൺലൈൻ ടെസ്റ്റിന് ക്ഷണിക്കും.
ഇതിന്റെ അടിസ്ഥാനത്തിൽ ഷോർട്ട്‍ലിസ്റ്റ് ചെയ്യപ്പെടുന്നവരെ വ്യക്തിഗത അഭിമുഖവും വൈദ്യപരിശോധനയും നടത്തി മെറിറ്റ് ലിസ്റ്റ് തയാറാക്കിയാണ് സെലക്ഷൻ. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.