ചില കുടുംബ പ്രശ്‌നങ്ങളാണ് അഭിനയം നിര്‍ത്താന്‍ കാരണം: തിളങ്ങി നിന്നക്കാലത്ത് സിനിമ ഉപേക്ഷിച്ചതിനെ കുറിച്ച് നടി ചിത്ര

മലയാള സിനിമയിലെ സൂപ്പര്‍താര ചിത്രങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത താരമായിരുന്നു നടി ചിത്ര. മലയാള സിനിമാ ലോകത്തെ ഉപേക്ഷിച്ച് 20 വര്‍ഷം പിന്നിടുമ്‌ബോള്‍ താന്‍ അഭിനയം നിര്‍ത്താനുള്ള കാരണം വ്യക്തമാക്കുകയാണ് ഇവര്‍. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ചിത്ര ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ചിത്രയുടെ വാക്കുകള്‍:

സിനിമയില്‍ മികച്ച വേഷങ്ങള്‍ ലഭിച്ചുകൊണ്ട് ഇരിക്കുന്ന സമയത്താണ് സിനിമ മേഖലയില്‍ നിന്നും പിന്‍വാങ്ങുന്നത്. അതിനു കാരണം ചില കുടുംബ പ്രശ്‌നങ്ങളാണ്. ഞാന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് അച്ഛന്റെ വൃക്കകള്‍ പ്രവര്‍ത്തന രഹിതമാകുന്നത്. രോഗം മൂര്‍ച്ഛിക്കുന്നതിനിടെ മകള്‍ ഒറ്റയ്ക്ക് ആകരുതെന്ന് കരുതി അച്ഛന്‍ വിവാഹം നടത്തി.

അമ്മ(ദേവി) നേരത്തെ മരിച്ചിരുന്നു. അമ്മ മരിക്കുന്ന സമയത്ത് സംവിധായകന്‍ ശശികുമാര്‍ ഒരുക്കിയ രാജവാഴ്ച എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. അമ്മയുടെ മരണസമയത്ത് എനിക്ക് അമ്മയ്‌ക്കൊപ്പം ഉണ്ടാക്കുവാന്‍ കഴിഞ്ഞില്ല. അതുപോലെ എന്റെ അസാന്നിദ്ധ്യത്തില്‍ അച്ഛന്‍ യാത്രയാകരുതെന്ന വാശിയുണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍ സിനിമ ഉപേക്ഷിച്ച് അച്ഛനെ ശുശ്രൂഷിക്കുകയായിരുന്നു.

ബിസിനസ്സുകാരനായ വിജയരാഘവന്‍ ആണ് ചിത്രയുടെ ഭര്‍ത്താവ്. അഭിനയത്തെ ആരും എതിര്‍ത്തിരുന്നില്ല. താനാണ് അത് വേണ്ടന്ന് വെച്ചത്. വളരെ യാഥാസ്ഥിതികമായ കുടുംബമായിരിക്കും ഭര്‍ത്താവിന്റേത് എന്നും ഭര്‍തൃ വീട്ടുകാര്‍ക്ക് ഇഷ്ടമാവില്ല എന്നും ഒക്കെ കരുതിയാണ് ചിത്ര പല നല്ല ഓഫറുകളും വേണ്ടെന്ന് വെച്ച് അഭിനയം ഉപേക്ഷിച്ചത്.

എന്നാല്‍ 'എന്റെ കുടുംബത്തിലെ സ്ത്രീകളും ജോലിക്ക് പോകുന്നവരാണ് എന്നും അതുകൊണ്ട് നിന്റെ ജോലി നീ നിഷേധിക്കേണ്ടതില്ല' എന്നും പറഞ്ഞു ഭര്‍ത്താവ് നല്‍കിയ ധൈര്യത്തിലാണ് കല്യാണശേഷം മഴവില്ല്, സൂത്രധാരന്‍ എന്നീ രണ്ടു ചിത്രങ്ങള്‍ ചെയ്തതെന്നും ചിത്ര പറയുന്നു. ഇനി അവസരങ്ങള്‍ ലഭിച്ചാല്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ചിത്ര വ്യക്തമാക്കുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story