
എൻ.ബി കൃഷ്ണകുറുപ്പ് സ്മാരക പുരസ്കാരം പാരഗൺ ഹോട്ടൽസ് ഉടമ സുമേഷ് ഗോവിന്ദന്
August 12, 2024കോഴിക്കോട്: പ്രമുഖ ഹോട്ടലുടമയും സിനിമാ നടനും സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറ സാന്നിദ്ധവുമായിരുന്ന എൻ.ബി കൃഷ്ണകുറുപ്പിൻ്റെ സ്മരണാർത്ഥം എൻ.ബി കൃഷ്ണകുറുപ്പ് മെമ്മോറിയൽ കൾച്ചറൽ സൊസൈറ്റി എർപ്പെടുത്തിയ പുരസ്കാരം പ്രമുഖ ഹോട്ടൽ വ്യവസായി സുമേഷ് ഗോവിന്ദന് നൽകാൻ തീരുമാനിച്ചതായി പുരസ്ക്കാര നിർണയ കമ്മിറ്റി ചെയർമാനും മാതൃഭൂമി മാനേജിങ്ങ് എഡിറ്ററുമായ പി.വി ചന്ദ്രൻ അറിയിച്ചു.
സെപ്തംബർ 21 ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് അളകാപുരിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം സമ്മാനിക്കും. ആഴ്ചവട്ടം കേരള കലയിൽ നടന്ന ചടങ്ങിൽ എൻ.ബി കൃഷ്ണകുറുപ്പ് മെമ്മോറിയൽ കൾച്ചറൽ സൊസൈറ്റി ചെയർമാൻ സി.എൻ വിജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി അഡ്വ. എം.രാജൻ, പ്രഥമ പുരസ്കാര ജേതാവ് എ.വിജയൻ അളകാപുരി, മാതൃഭൂമി ഡെപ്യുട്ടി മാനേജിംഗ് എഡിറ്റർ പി.വി.നിധിഷ്, പുത്തൂർമഠം ചന്ദ്രൻ, സി.ഇ. ചാക്കുണ്ണി, സി. രമേശ്, മുൻ പി.എസ്.സി. അംഗം അഡ്വ. ടി.എം.വേലായുധൻ, റിട്ട. ജോയിൻ്റ് സെയിൽസ് ടാക്സ് കമ്മിഷണർ ഇ മൊയ്തിൻ കോയ, ഡോ.മനോജ് കാളൂർ എന്നിവർ സംസാരിച്ചു