
പൂന്തോട്ടങ്ങളില്‍ ചിതാഭസ്മം വിതറി ആളുകൾ; ദയവായി ഇത് ചെയ്യരുതെന്ന് പൂന്തോട്ടം പരിപാലകർ #uknews
February 9, 2025People Are Scattering Human Ashes In UK Community Gardens
യുകെയിൽ കമ്മ്യൂണിറ്റി ഗാർഡനിൽ ആളുകൾ ചിതാഭസ്മം വിതറുന്നത് പതിവ് കാഴ്ചയാണ്. ഇപ്പോഴിതാ ഈ രീതി അവസാനിപ്പിക്കണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് ഗാർഡൻ പരിപാലകർ.
ഇംഗ്ലണ്ടിലെ കോൺവാളിലെ നദീതീരത്തുള്ള കമ്മ്യൂണിറ്റി ഗാർഡനിലാണ് ഒരു ആചാരം പോലെ ആളുകൾ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ചിതാഭസ്മം വിതറുന്നത്. തങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരു അന്ത്യവിശ്രമ സ്ഥലം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പ്രദേശവാസികൾ ഇവിടുത്തെ പൂന്തോട്ടത്തിൽ ചിതാഭസ്മം വിതറുന്നത്.
പക്ഷേ, പൂന്തോട്ട പരിപാലനത്തിൽ ഇത് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു എന്നാണ് തോട്ടക്കാർ പറയുന്നത്. അനുവാദമില്ലാതെ ആളുകൾ പൂന്തോട്ടത്തിനുള്ളിൽ ചിതാഭസ്മം വിതറുന്നത്. അതുകൊണ്ട് ദയവായി ആളുകൾ ഈ ശീലം അവസാനിപ്പിക്കണമെന്ന് തോട്ടക്കാർ അഭ്യർഥിക്കുന്നു.