
അവന്മാർ എനിക്കിട്ട് പണിയാൻ നോക്കി, പക്ഷെ എന്റെ ബാക്കപ്പ് പ്ലാൻ അതായിരുന്നു; തുറന്നടിച്ച് രോഹിത് ശർമ്മ
February 10, 2025ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ഏകദിന മത്സരത്തിൽ 4 വിക്കറ്റിന്റെ ജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പര വിജയവും സ്വന്തമാക്കി. ഏറെനാളായി ഫോം ഔട്ട് ആയി നിന്നിരുന്ന രോഹിത് ശർമയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യക്ക് തകർപ്പൻ ജയം നേടാനായത്. 90 പന്തികൾ 12 ഫോറും 7 സിക്സറുകളുമടക്കം 119 റൺസാണ് താരം നേടിയത്. തുടക്കം മുതൽ ക്രീസിൽ ഉറച്ച രോഹിത് തന്റെ തനത് ശൈലിയിൽ കളിച്ചതോടെ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമായി. ഏറെ നാളുകൾക്ക് ശേഷമാണ് ഫുൾ ഫ്ലോയിൽ ഉള്ള ഹിറ്റ്മാനെ കാണാൻ സാധിച്ചത് എന്നും പറയാം.
രോഹിത്തിന്റെ തകർപ്പൻ സെഞ്ച്വറി നേട്ടത്തിൽ ആരാധകർ ഹാപ്പിയാണ്. താരത്തിന്റെ തിരിച്ചുവരവ് സോഷ്യൽ മീഡിയ ആഘോഷിക്കുമ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ. ടീമിനായി വലിയ സ്കോർ നേടിയതിൽ സന്തോഷവാനാണ് എന്നാണ് പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: ” വലിയ സ്കോർ നേടാൻ സാധിച്ചതിൽ സന്തോഷമുണ്ട്. പരമ്പരയിലെ നിർണായകമായ മത്സരമായിരുന്നു ഇത്. എങ്കിലും എനിക്ക് ഇഷ്ടപ്പെട്ട രീതിയിൽ ബാറ്റ് ചെയ്യാൻ സാധിച്ചു. ഏകദിന ക്രിക്കറ്റ് എന്നാൽ ട്വന്റി 20യേക്കാൾ വലിയൊരു ഫോർമാറ്റാണ്. എന്നാൽ ടെസ്റ്റിനേക്കാൾ ചെറിയ ഫോർമാറ്റും. അതുകൊണ്ട് സാഹചര്യങ്ങൾക്ക് അനുസരിച്ച് കളിക്കണം. ഇംഗ്ലണ്ട് ബൗളർമാർ ശരീരത്തെ ലക്ഷ്യമാക്കിയാണ് പന്തെറിഞ്ഞത്. എന്നാൽ ഗ്യാപുകൾ കണ്ടെത്തി റൺസ് നേടാൻ എനിക്ക് കഴിഞ്ഞു. ഗില്ലിൽ നിന്നും ശ്രേയസിൽ നിന്നും മികച്ച പിന്തുണ ലഭിച്ചു. ” രോഹിത് പറഞ്ഞു.
“ആർക്കും ജയിക്കാൻ സാധിക്കുന്ന ഒരു മത്സരം തന്നെ ആയിരുന്നു ഇത്. എന്നാൽ മധ്യ ഓവറുകളിൽ ഇന്ത്യക്ക് ആധിപത്യം കിട്ടി. അതിനാൽ തന്നെ മത്സരം ജയിക്കാൻ സാധിച്ചു. ആദ്യ മത്സരത്തിലും സമാനമായ രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോയത്. പക്ഷെ ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ഇനിയും കൂടുതൽ ടീം എന്ന നിലയിൽ മെച്ചപ്പെടാനുണ്ട്.” അദ്ദേഹം പറഞ്ഞു.