കോഴിക്കോട്ടെ ഗൃഹോപകരണ വിപണിയില്‍ മാറ്റത്തിന്റെ തുടക്കം കുറിക്കുവാനൊരുങ്ങി നിക് ഷാന്‍
August 30, 2024 0 By Sreejith Evening Keralaകോഴിക്കോട്ടെ ഗൃഹോപകരണ വിപണിയില്‍ കാതലായ ഒരു മാറ്റത്തിന്റെ തുടക്കം കുറിക്കുവാനൊരുങ്ങി നിക് ഷാന്‍. 2024 സെപ്തംബര്‍ 1 ഞായര്‍ രാവിലെ 10.30ന് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ നിക് ഷാന്‍ പുതിയ ഷോറൂം ഉദ്ഘാടനം നിര്‍വഹിക്കും. കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്, എം.കെ. രാഘവന്‍ എംപി, അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ എന്നിവരുടെ സാന്നിധ്യവും ചടങ്ങിലുണ്ടാകും.
ഗൃഹോപകരണങ്ങളും ഗാഡ്ജെറ്റുകളും മാത്രമല്ല, മോഡുലാര്‍ കിച്ചന്‍, ഹോം ഓട്ടോമേഷന്‍ ഉത്പന്നങ്ങള്‍, ഹുഡ് & ഹോബ്, ഡിസൈനര്‍ ഫാന്‍സ്, ഹോം ജിം, ഫോസറ്റ്, മാട്രസ്സുകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ക്കായുള്ള ‘വണ്‍-സ്റ്റോപ്പ് ഷോപ്പ് സൊല്യൂഷനാ’ണ് നിക് ഷാന്‍
ഉദ്ഘാടനത്തോടനുബന്ധിച്ച് അതിഗംഭീരമായ കോംബോ ഓഫറുകളാണ് നിക് ഷാന്‍ അവതരിപ്പിക്കുന്നത്. വിവിധ കമ്പനികള്‍ നല്‍കുന്ന ഓഫറുകള്‍ക്ക് പുറമെ, ‘ഒരേയൊരോണം ഒരായിരം ഓഫറി’ലൂടെ കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങള്‍ സ്വന്തമാക്കുവാനുള്ള അവസരവുമാണിത്. ഗൃഹോപകരണങ്ങള്‍ക്കും ഗാഡ്ജറ്റുകള്‍ക്കും 75{96a8346cb58b624620f1c9ad7906dfc5be22035394d745d0936d41321b807919} വരെ വിലക്കുറവാണ് നിക് ഷാന്‍ അവതരിപ്പിക്കുന്നത്. ഒരു സ്‌കോഡ കുഷാക്കാണ് ഇത്തവണ ബമ്പര്‍ സമ്മാനം. രണ്ട് BMW G310 RR സ്‌പോര്‍ട്‌സ് ബൈക്ക്, 6 ഏതര്‍ റിസ്റ്റാ സ്‌കൂട്ടറുകള്‍ തുടങ്ങിയ കിടിലന്‍ സമ്മാനങ്ങളുമുണ്ട്. കൂടാതെ, ‘സ്‌ക്രാച്ച് ആന്‍ഡ് വിന്‍ ഓഫറി’ലൂടെ ഇന്റര്‍നാഷനല്‍ ട്രിപ്പ്, ഐഫോണ്‍, എല്‍ഇഡി ടിവി, റെഫ്രിജറേറ്റര്‍, വാഷിങ് മെഷിന്‍ തുടങ്ങിയ ഉറപ്പായ സമ്മാനങ്ങളും നേടാം.
കഴിഞ്ഞ 28 വര്‍ഷങ്ങളായി, താരതമ്യങ്ങളില്ലാത്ത വിലക്കുറവും, ഉറച്ച വിശ്വാസ്യതയും, ഹൃദ്യമായ സേവനവുമായി ഉത്തര മലബാറിലെ ജനങ്ങളുടെ മനസ്സില്‍ സ്ഥായിയായ ഇടംനേടിയ നിക് ഷാന്റെ സേവനം കൂടുതല്‍ ഉപഭോക്താക്കള്‍ക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ തുടക്കമെന്ന് നിക് ഷാന്‍ മാനേജിങ് ഡയറക്ടര്‍ എം.എം.വി. മൊയ്തു, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നിക് ഷാന്‍ അഹമ്മദ് എന്നിവര്‍ അറിയിച്ചു. റംസി ഹസ്സന്‍ (ടീകേസി അഡ്വര്‍ടൈസേര്‍സ്), ഷെയ്ഖ് മുഹമ്മദ് സലാം, ഇഖ്ബാല്‍ (ഡിജിറ്റല്‍ ബിസിനസ് ഹെഡ്, നിക് ഷാന്‍), റിജു (റീജിയണല്‍ ഹെഡ്, നിക് ഷാന്‍) എന്നിവരും പത്രസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു. നിലവില്‍ കണ്ണൂര്‍, വടകര, പഴയങ്ങാടി എന്നിവിടങ്ങളില്‍ ബ്രാഞ്ചുകളുള്ള നിക് ഷാന്‍, താമസിയാതെ തന്നെ കുറ്റ്യാടിയിലും പുതിയ ഷോറൂം ആരംഭിക്കുവാനുള്ള ഒരുക്കത്തിലാണ്
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)