ഭാഗ്യ പരീക്ഷണത്തിനൊരുങ്ങി 'മൈ സ്‌റ്റോറി': വീണ്ടും റിലീസ് ചെയ്യുമെന്ന് സംവിധായിക

പൃഥ്വിരാജ് പാര്‍വതി ജോഡി ഒന്നിച്ച 'മൈ സ്‌റ്റോറി' വീണ്ടും റിലീസ് ചെയ്യുമെന്ന് സംവിധായിക റോഷ്‌നി ദിനകര്‍. സിനിമ കണ്ടവര്‍ നല്ലതാണെന്ന് അഭിപ്രായം പറഞ്ഞുവെന്നും അതിനാലാണ് വീണ്ടും റിലീസ് ചെയ്യുന്നതെന്നും സംവിധായിക പറയുന്നു.

11 കോടി മുടക്കി രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ ചിത്രം ഒരുപാട് പ്രതിസന്ധികള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവിലാണ് തിയേറ്ററുകളില്‍ എത്തിയത്. 'മൈ സ്റ്റോറി'ക്കെതിരെ ആസൂത്രിതമായ ഓണ്‍ലൈന്‍ ആക്രമണം നടക്കുന്നതായും പ്രധാന അഭിനേതാക്കള്‍ സിനിമയുടെ പ്രചാരണത്തില്‍ സഹകരിക്കുന്നില്ലെന്നും സംവിധായക അഭിപ്രായപ്പെട്ടിരുന്നു.

'ഓണ്‍ലൈനില്‍ കൂടി അവര്‍ പ്രമോട്ട് ചെയ്യാം എന്നുപറഞ്ഞു. എന്നാല്‍ അങ്ങനെ പോലും അവര്‍ സഹകരിക്കുന്നില്ല. ഞാന്‍ ഇവര്‍ക്കായി പ്രത്യേക കരാര്‍ ഒന്നും ഒപ്പിട്ടിട്ടില്ല. എനിക്ക് വേണ്ടത് മുഴുവന്‍ സിനിമാലോകത്തിന്റെയും പിന്തുണയാണ്. ലാലേട്ടന്റെയും മമ്മൂക്കയുടെയും പാര്‍വതിയുടെയും പൃഥ്വിരാജിന്റെയും ഉള്‍പ്പെടെ സിനിമാ ഇന്‍ഡസ്ട്രിയുടെ മുഴുവന്‍ പിന്തുണയാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു സംവിധായിക പറഞ്ഞത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story