
പുല്‍വാമയില്‍ പൊലീസുകാരനെ ഭീകരര്‍ തട്ടികൊണ്ടു പോയി
July 28, 2018ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ നിന്ന് പൊലീസുകാരനെ ഭീകരര്‍ തട്ടികൊണ്ടു പോയി. സ്‌പെഷ്യല്‍ പൊലീസ് വിഭാഗത്തില്‍പെട്ട ജീവനക്കാരനെയാണ് ഭീകരര്‍ തട്ടികൊണ്ടു പോയത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്ബ് സമാന സ്വഭാവത്തില്‍ കുല്‍ഗാമില്‍ നിന്ന് ഭീകരര്‍ പൊലീസ് കോണ്‍സ്റ്റബിളിനെ തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയിരുന്നു.
അടുത്തിടെ സേനാ വിഭാഗങ്ങളില്‍ പെട്ടവരെ കടത്തികൊണ്ടു പോകുന്നത് ഭീകരര്‍ തുടര്‍ന്നു വരികയാണ്. സേനയില്‍ ചേരുന്നതില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കുന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്നാണ് വിലയിരുത്തല്‍.