ജയില്‍ മോചിതര്‍ക്കുള്ള തൊഴില്‍ സംവിധാനവുമായി കുവൈറ്റ്
കുവൈറ്റ് സിറ്റി: ജയില്‍ മോചിതരായെത്തുന്ന സ്വദേശികള്‍ക്കു തൊഴില്‍ നല്‍കാന്‍ സംവിധാനം വേണമെന്ന് മാജിദ് അല്‍ മുതൈരി എംപിയുടെ നിര്‍ദേശം. വിവിധ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ…
കുവൈറ്റ് സിറ്റി: ജയില്‍ മോചിതരായെത്തുന്ന സ്വദേശികള്‍ക്കു തൊഴില്‍ നല്‍കാന്‍ സംവിധാനം വേണമെന്ന് മാജിദ് അല്‍ മുതൈരി എംപിയുടെ നിര്‍ദേശം. വിവിധ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ…
കുവൈറ്റ് സിറ്റി: ജയില്‍ മോചിതരായെത്തുന്ന സ്വദേശികള്‍ക്കു തൊഴില്‍ നല്‍കാന്‍ സംവിധാനം വേണമെന്ന് മാജിദ് അല്‍ മുതൈരി എംപിയുടെ നിര്‍ദേശം. വിവിധ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ശേഷവും സമൂഹത്തില്‍ ഒറ്റപ്പെടാതിരിക്കാന്‍ അത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ശിക്ഷ കഴിഞ്ഞ് ഇറങ്ങുന്നവര്‍ക്കു നിലവില്‍ പൊതുമേഖലയില്‍ ജോലി ലഭിക്കാനും മറ്റും പ്രതിസന്ധികള്‍ ഏറെയാണ്. ശിക്ഷാ കാലാവധി കഴിഞ്ഞാലും അഞ്ചുവര്‍ഷം നല്ലനടപ്പ് തെളിയിച്ചാല്‍ മാത്രമെ ജോലിക്ക് അപേക്ഷിക്കാന്‍ കഴിയൂ. ഈ സാഹചര്യത്തിലാണ് ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.