
പയ്യോളി നഗരസഭാ ഭരണം ഇനി എല്‍ഡിഎഫിന്
July 28, 2018 0 By Editorകോഴിക്കോട്: പയ്യോളി നഗരസഭാ ഭരണം എല്‍ഡിഎഫിന്. എല്‍ഡിഎഫിലെ വിടി ഉഷ ചെയര്‍പേഴ്‌സണായും , കെവി ചന്ദ്രന്‍ വൈസ് ചെയര്‍മാനായും തിരഞ്ഞെടുക്കപ്പെട്ടു . ലോക് താന്ത്രിക് ജനതാദള്‍ എല്‍ഡിഎഫിനെ പിന്തുണച്ചതോടെയാണ് യുഡിഎഫ് ഭരിച്ചിരുന്ന പയ്യോളിയില്‍ ഭരണം മാറിയത് .
യുഡിഎഫ് ഭരിച്ചിരുന്ന പയ്യോളി നഗരസഭയില്‍ കഴിഞ്ഞ മാസം എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായിരുന്നു. 3 അംഗങ്ങളുള്ള ലോക് താന്ത്രിക് ജനതാദള്‍ എല്‍ഡിഎഫിനെ പിന്തുണച്ചതോടെയാണ് അവിശ്വാസം പാസായത്.
ഇതേ തുടര്‍ന്നാണ് ചെയര്‍പേഴ്‌സണ്‍ , വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മല്‍സരം നടന്നത്. ചെയര്‍പേഴ്‌സണായി എല്‍ഡിഎഫിലെ വിടി ഉഷ തിരഞ്ഞെടുക്കപ്പെട്ടു. പതിനാറിനെതിരെ 20 വോട്ടുകള്‍ക്കായിരുന്നു ഉഷയുടെ ജയം.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല