ലുക്ക് പോലെ പേരും മാറ്റി: പുതിയ എംപിവി മഹീന്ദ്ര മറാസോ
ജൂലായ് 31 ന് പുതിയ എംപിവിയുടെ പേര് മഹീന്ദ്ര പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്. U321 എന്ന കോഡുനാമത്തില്‍ അറിയപ്പെടുന്ന എംപിവിയുടെ ഔദ്യോഗിക പേരിനെ 'O' എന്ന അക്ഷരത്തില്‍ അവസാനിക്കാനാണ് സാധ്യത കൂടുതല്‍. എന്നാണ് ഇപ്പോള്‍ വരുന്ന സൂചനകള്‍. സ്‌കോര്‍പിയോ, ബൊലേറോ, TUV300, XUV500, സൈലോ, ഫ്യൂരിയോ – മോഡലുകള്‍ക്കെല്ലാം ഇത്തരത്തിലാണ് കമ്പനി പേരിട്ടിരുന്നത്.
ഇതിനിടയില്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട മഹീന്ദ്ര മറാസോ (@MahindraMarazzo) എന്ന വെരിഫൈഡ് അക്കൗണ്ട് വന്‍തോതില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്തായാലും മറാസോയെന്ന പേരു സാധ്യതാ പട്ടികയില്‍ നിന്നു തള്ളിക്കള്ളയാനാകില്ല. ട്രേഡ്മാര്‍ക്ക് ഓഫീസില്‍ നിന്നും മറാസോയെന്ന പേര് കമ്പനി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായും വിവരമുണ്ട്.
എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ആകര്‍ഷകമായ മള്‍ട്ടി സ്‌പോക്ക് അലോയ് വീലുകളെന്നിവ എംപിവിയുടെ പ്രധാന വിശേഷങ്ങള്‍. വകഭേദങ്ങളില്‍ മുഴുവന്‍ ആന്റി – ലോക്ക് ബ്രേക്കിംഗ് സംവിധാനവും എയര്‍ബാഗുകളും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഒരുങ്ങും.
ദക്ഷിണ കൊറിയന്‍ കമ്പനി സാങ്യോങ്ങുമായി ചേര്‍ന്നു മഹീന്ദ്ര വികസിപ്പിച്ച ഏറ്റവും പുതിയ 1.6 ലിറ്റര്‍ എംഫാല്‍ക്കണ്‍ എഞ്ചിന്‍ മഹീന്ദ്ര U321 ല്‍ തുടിക്കുമെന്നാണ് വിവരം. 125 bhp കരുത്തും 305 Nm torque ഉം എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും. 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന് പുറമെ പുതിയ 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനെയും എംപിവിയില്‍ പ്രതീക്ഷിക്കാം. 163 bhp വരെ കരുത്തേകാന്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന് കഴിയും. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓപ്ഷനല്‍ ഓട്ടോമാറ്റിക് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്‌സുകള്‍ മോഡലില്‍ ഇടംപിടിക്കും.