പീഡിയാട്രിക് ഡോക്ടർമാരുടെ കോൺഫറൻസ്- പെഡിക്ക 2025 സംഘടിപ്പിച്ചു

പീഡിയാട്രിക് ഡോക്ടർമാരുടെ കോൺഫറൻസ്- പെഡിക്ക 2025 സംഘടിപ്പിച്ചു

April 16, 2025 0 By Sreejith Evening Kerala

കോഴിക്കോട്: കുഞ്ഞുങ്ങളിൽ ജന്മനാകണ്ടുവരുന്ന ഹൃദയ സംബന്ധമായ അസുഖങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിന് വേണ്ടി സംഘടിപ്പിച്ച പീഡിയാട്രിക് ഡോക്ടർമാരുടെ കോൺഫറൻസ് പെഡിക്ക 2025 സീരീസ്-1 സമാപിച്ചു.

കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൻ്റെ നേതൃത്വത്തിൽ നടന്ന കോൺഫറൻസിൽ കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി പീഡിയാട്രിക് സ്‌പെഷ്യലിസ്റ്റുകളും പി ജി ഡോക്ടർമാരും പങ്കെടുത്തു. പരിപാടിയിൽ കുഞ്ഞുങ്ങളിൽ കണ്ടുവരുന്ന ഹൃദയ സംബന്ധ അസുഖമായ ഏട്രിയൽ സെപ്‌ടൽ ഡിഫക്ട് (ASD) എന്ന രോഗത്തെ കുറിച്ചുള്ള അവലോകനവും ന്യൂതന ചികിത്സാ രീതികളും, അത്യാധുനിക ഉപകരണങ്ങളുടെ പരിചയപ്പെടലും നടന്നു.

അസുഖങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും കൃത്യമായ ചികിത്സാരീതികൾ അവലംമ്പിക്കുവാനും ഇത്തരം കൂടിച്ചേരലുകൾ ആരോഗ്യ ചികിത്സാ രംഗത്ത് അത്യന്താപേക്ഷിതമാണെന്നും, ഇത് അക്കാദമിക് തലത്തിലും രോഗികളിൽ ചികിത്സ വേഗത്തിൽ നടപ്പിലാകുന്നതിനും ഗുണകരമാണെന്നും ആസ്‌റ്റർ മിംസ് സി എം എസ് ഡോ. എബ്രഹാം മാമൻ പറഞ്ഞു. കോൺഫറൻസുമായി ബന്ധപ്പെട്ട് നടന്ന ക്വിസ് മത്സരത്തിൽ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോ.ഉമ്മുസൽവ ഒന്നാം സ്ഥാനവും, കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ ഡോ. റോസ് മേരീ ടോം, ഡോ. ലുബ്ന കെ പി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി . ചടങ്ങിന് ഡോ.സുൽഫിക്കർ അഹമ്മദ്, ഡോ. സുധ കൃഷ്ണനുണ്ണി, ഡോ. സുരേഷ് കുമാർ, ഡോ. രേണു പി കുറുപ്പ്, ഡോ. ഗിരീഷ് വാരിയർ, ഡോ. രമാദേവി കെ എസ്, ഡോ. ശബരിനാഥ് മേനോൻ, ഡോ.പ്രിയ പി എസ് , ഡോ. നബീൽ ഫൈസൽ വി തുടങ്ങിയവർ നേതൃത്വം നൽകി.