‘പരമ പവിത്രം’ ചൊല്ലി വിടനൽകി സഹപ്രവർത്തകർ; രാമചന്ദ്രന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

‘പരമ പവിത്രം’ ചൊല്ലി വിടനൽകി സഹപ്രവർത്തകർ; രാമചന്ദ്രന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

April 25, 2025 0 By eveningkerala

പഹൽ​ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന് അന്ത്യാഞ്ജലി അർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ അന്തിമോപചാരം അർപ്പിക്കാൻ വീട്ടിലെത്തി. സഹപ്രവർത്തകർ ​ഗണ​ഗീതം ചൊല്ലിക്കൊണ്ടാണ് രാമചന്ദ്രന് വിടനൽകിയത്.

സീമാജാഗരൺ മഞ്ച് അഖില ഭാരതീയ സംയോജക് എ ഗോപാലകൃഷ്ണൻ കഴിഞ്ഞ ദിവസം രാമചന്ദ്രന്റെ കുടുംബത്തെ സന്ദർശിച്ചിരുന്നു. ഇതിനിടെയാണ് ഭർത്താവിന്റെ ആ​ഗ്രഹത്തെ കുറിച്ച് ഭാര്യ ഷീല തുറന്നുപറഞ്ഞത്. ഇത് പ്രകാരം “പരമ പവിത്രമതാമീ മണ്ണിൽ ഭാരതാംബയേ പൂജിക്കാൻ” എന്ന ഗണഗീതം ആലപിച്ചുകൊണ്ട് സ്വയം സേവകസംഘം രാമചന്ദ്രനെ യാത്രയച്ചു.
യാത്രകളെ സ്നേഹിച്ചിരുന്ന രാമചന്ദ്രന് വിട നൽകാനൊരുങ്ങുകയാണ് ജന്മനാട്. രാമചന്ദ്രനെ അവസാനമായി ഒരു നോക്ക് കാണാൻ നിരവധി പേരാണ് ഇടപ്പള്ളിയിലെ വസതിയിൽ എത്തുന്നത്. നാട്ടുകാരെ കൂടാതെ അറിഞ്ഞും കേട്ടും എത്തിയ ഒരുപാട് ആളുകൾ രാമചന്ദ്രന് അന്ത്യാഞ്ജലി അർപ്പിച്ചു.