വിവാഹത്തിന് മുന്‍പേ പറഞ്ഞ കാര്യങ്ങളെല്ലാം അംഗീകരിക്കാന്‍ സൈറ തയ്യാറായിരുന്നു, ഇല്ലങ്കില്‍ ഞങ്ങള്‍ പിരിയുമായിരുന്നു: ഭാര്യയെ കുറിച്ച് എആര്‍ റഹ്മാന്‍

ചെന്നൈ: വിവാഹത്തിന് മുന്‍പു തന്നെ ഭാര്യ സൈറയോട് തന്റെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു എന്ന് സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍. അതൊക്കെ കേട്ടപ്പോള്‍…

ചെന്നൈ: വിവാഹത്തിന് മുന്‍പു തന്നെ ഭാര്യ സൈറയോട് തന്റെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു എന്ന് സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍. അതൊക്കെ കേട്ടപ്പോള്‍ തന്റെ ചിന്തകളും രീതികളും മനസിലാക്കാന്‍ അവള്‍ക്ക് കഴിയുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു.

അന്ന് ആ സംസാരം ഉണ്ടായില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ ഞങ്ങള്‍ പിരിയുമായിരുന്നുവെന്നും എ.ആര്‍ റഹ്മാന്‍ തുറന്നുപറയുന്നു. വിവാഹത്തിനു മുന്‍പു തന്നെ ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ പരസ്പരം മനസിലാക്കണം. നേരത്തെ തന്നെ സ്വന്തം രീതികള്‍ ഭാര്യയെ അറിയിച്ചതു കൊണ്ടാണ് തങ്ങള്‍ക്ക് ഇപ്പോഴും ഒന്നിച്ച് ജീവിക്കാന്‍ കഴിയുന്നതെന്നും റഹ്മാന്‍ പറഞ്ഞു.

മുന്‍കൂട്ടി തീരുമാനിച്ച ഒരു വിരുന്നില്‍ പങ്കെടുക്കേണ്ടി വന്നാലും പാട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വന്നാല്‍ അതിനായിരിക്കും മുന്‍ഗണന നല്‍കുകയെന്ന് താന്‍ സൈറയോട് വിവാഹത്തിന് മുന്‍പേ പറഞ്ഞിരുന്നു. ഇതൊക്കെ അംഗീകരിക്കാന്‍ സൈറ തയ്യാറായിരുന്നു.

മുഖ്യമായും മൂന്ന് നിബന്ധനകളായിരുന്നു വിവാഹവുമായി ബന്ധപ്പെട്ട് താന്‍ അമ്മ കരീമ ബീഗത്തെ അറിയിച്ചത്. വിദ്യാഭ്യാസം, സംഗീതത്തോടുള്ള ആദരവ്, മനുഷ്വത്വം എന്നിവയായിരുന്നു റഹ്മാന്റെ സങ്കല്‍പ്പങ്ങള്‍. ആദ്യത്തെ രണ്ടു കാര്യവും അമ്മയെ സംബന്ധിച്ചിടത്തോളം എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുന്നതായിരുന്നു. എന്നാല്‍ മൂന്നാമത്തെ നിബന്ധന മനസിലാക്കാന്‍ അല്‍പ്പം പ്രയാസമാണ്.

തന്റെ പങ്കാളിയെ തേടുന്നതിനിടെ ഒരു ദിവസം പള്ളിയില്‍ പ്രാര്‍ത്ഥനാ നിര്‍ഭരയായി നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയെ അമ്മ കരീമ ബീഗം കാണാനിടയായി. സൈറയുടെ സഹോദരി മെഹര്‍ ആയിരുന്നു അത്. തുടര്‍ന്ന് കരീമ ബീഗം റഹ്മാന്റെ ആലോചനയുമായി മെഹറിന്റെ വീട്ടിലെത്തുകയും മെഹര്‍ വിവാഹിതയാണെന്ന് അറിയുകയും ചെയ്തു. എന്നാല്‍ അവിടെ വച്ച് മെഹറിന്റെ സഹോദരി സൈറയെ കരീമ ബീഗം കാണുകയും റഹ്മാന് ഇണങ്ങിയ വധുവാണെന്ന് ബോധ്യപ്പെടുകയുമായിരുന്നു.

അധികം കാമറയ്ക്ക് മുന്നില്‍ വരാത്ത പ്രകൃതമാണ് സൈറയുടേതെന്ന് റഹ്മാന്‍ പറയുന്നു. റഹ്മാന്റെ പ്രൊഫഷണല്‍ ജീവിതത്തിലും അവര്‍ കാര്യമായി ഇടപെടാറില്ല. എന്നാല്‍, സൈറയുടെ അകമഴിഞ്ഞ പിന്തുണയാണ് റഹ്മാന്റെ വിജയങ്ങള്‍ക്കു പിന്നില്‍

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story