ഗീതാ ഗോപിനാഥിന് അമേരിക്കന്‍ അക്കാദമി അംഗത്വം

വാഷിങ്ടണ്‍ : മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവും ഹാര്‍വാഡ് സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസറുമായ ഗീത ഗോപിനാഥിന് അമേരിക്കന്‍ അക്കാദമി ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് അംഗത്വം. ഏപ്രില്‍ 18ന് പുറത്തിറക്കിയ അംഗത്വ പട്ടികയില്‍ ഗീത ഗോപിനാഥിന് പുറമേ പരാഗ് എ. പഥക്, ഗുരീന്ദര്‍ എസ്. സോഗി എന്നീ ഇന്ത്യക്കാരും അംഗങ്ങളായിട്ടുണ്ട്.

ലേകത്തിലെ പ്രമുഖരായ ചിന്തകരും ശാത്രജ്ഞരുമടക്കമുള്ളവര്‍ അംഗങ്ങളായിരിക്കുന്ന അമേരിക്കന്‍ അക്കാദമി ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സില്‍ അംഗത്വം നേടുക എന്ന അപൂര്‍വ നേട്ടമാണ് ഗീത ഗോപിനാഥ് കൈവരിച്ചിരിക്കുന്നത്. സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലാണ് ഗീതാ ഗോപിനാഥിന് അംഗത്വം ലഭിച്ചിരിക്കുന്നത്.

നാഷണല്‍ ബ്യൂറോ ഓഫ് എകണോമിക് റിസര്‍ച്ചില്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ആന്റ് മൈക്രോ എകണോമിക്‌സ് പ്രോഗ്രാമിന്റെ കോഡയറക്ടറായ ഗീതയുടെ ഗവേഷണങ്ങള്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ആന്റ് മൈക്രോ എക്കണോമിക്‌സിലാണ്. ബോസ്റ്റണ്‍ ഫെഡറല്‍ റിസര്‍വ് ബാങ്കില്‍ വിസിറ്റിങ്ങിങ് സ്‌കോളര്‍, അമേരിക്കന്‍ എകണോമിക് റിവ്യൂ കോ എഡറ്റര്‍, റിവ്യൂ ഓഫ് എക്കണോമിക്‌സ് സ്റ്റഡീസ് മാനേജിങ് എഡിറ്റര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്.

അക്കാദമി അംഗത്വം എന്നത് ഒരു അംഗീകാരം മാത്രമല്ല ഒരു അവസരവും ഉത്തരവാദിത്വവുമാണ്. അമേരിക്കന്‍ അക്കാദമി പ്രസിഡന്റ് ജൊനാഥന്‍ എഫ്. ഫാന്റന്‍ പ്രസ്ഥാവനയില്‍ പറഞ്ഞു. ഒക്ബറില്‍ കേംബ്രിഡ്ജില്‍ നടക്കുന്ന ചടങ്ങില്‍ അംഗത്വം ഔപചാരികമായി നല്‍കും.

കണ്ണൂര്‍ സ്വദേശി ടി.വി. ഗോപിനാഥന്റെയും വിജയലക്ഷ്മിയുടെയും മകളായ ഗീത മൈസൂരുവിലാണ് ജനിച്ചു വളര്‍ന്നത്. ഡല്‍ഹി ലേഡി ശ്രീറാം കോളേജില്‍ നിന്ന് ബിരുദവും ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ നിന്ന് രണ്ടാമത്തെ ബിരുദാനന്തര ബിരുദം നേടി. തുടര്‍ന്ന് പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന് ഗവേഷണ ബിരുദം നേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *