ഹൈദരാബാദ് സ്വകാര്യ കമ്പനിയില്‍ വെളുപ്പിച്ചത് 3178 കോടിയുടെ കള്ളപ്പണം
ഹൈദരാബാദ്: ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്ബനിയില്‍ വെളുപ്പിച്ചെടുത്തത് 3178 കോടികളുടെ പണമെന്ന് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദിലെ ഇറഗണ്ടയില്‍ ഡ്രീം ലൈന്‍ മാന്‍ പവര്‍ സൊല്യൂഷന്‍ എന്ന വ്യജ…
ഹൈദരാബാദ്: ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്ബനിയില്‍ വെളുപ്പിച്ചെടുത്തത് 3178 കോടികളുടെ പണമെന്ന് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദിലെ ഇറഗണ്ടയില്‍ ഡ്രീം ലൈന്‍ മാന്‍ പവര്‍ സൊല്യൂഷന്‍ എന്ന വ്യജ…
ഹൈദരാബാദ്: ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്ബനിയില്‍ വെളുപ്പിച്ചെടുത്തത് 3178 കോടികളുടെ പണമെന്ന് റിപ്പോര്‍ട്ടുകള്‍.
ഹൈദരാബാദിലെ ഇറഗണ്ടയില്‍ ഡ്രീം ലൈന്‍ മാന്‍ പവര്‍ സൊല്യൂഷന്‍ എന്ന വ്യജ പേരിലുള്ള കമ്ബനിയാണ് കള്ളപ്പണം വെളുപ്പിച്ചത്. നോട്ട് നിരോധനത്തിന് ശേഷം സംശയാസ്പദമായി പ്രവര്‍ത്തിക്കുന്ന 18 കമ്ബനികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
അതിലൊന്നായിരുന്നു ഡ്രീം ലൈന്‍ മാന്‍ പവര്‍ സൊല്യൂഷന്‍. ബാങ്കുകള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 100 കോടിയിലധികം പണം നിക്ഷേപിച്ച് പിന്‍വലിച്ചവരാണ് ഈ കമ്ബനികളെല്ലാം. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചായിരുന്നു കമ്ബനികള്‍ക്കെതിരെ അന്വേഷണം നടത്തിയത്. തുടര്‍ന്ന് മാന്‍ പവര്‍ സൊല്യൂഷന്‍ പേരുമാറ്റി നിത്യാന്‍ക് ഇന്‍ഫ്രാപവര്‍ ആന്റ് മള്‍ട്ടി വെന്‍ച്യുവേഴ്‌സ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നതായി അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.