
താലിബാന്‍ ഭീകരര്‍ ഇന്ത്യക്കാരടക്കം മൂന്ന് വിദേശികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
August 2, 2018കാബൂള്‍: താലിബാന്‍ ഭീകരര്‍ ഇന്ത്യക്കാരടക്കം മൂന്ന് വിദേശികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലാണ് സംഭവം. കാബൂളില്‍ പ്രവര്‍ത്തിക്കുന്ന കാറ്ററിംഗ് കമ്പനിയായ സോഡെക്‌സോ കമ്പനിയിലെ ജീവനക്കാരെയാണ് തട്ടികൊണ്ടുപോയി കൊല്ലപ്പെടുത്തിയത്.
ഇന്ത്യാക്കാരനെ കൂടാതെ മലേഷ്യ, മാസിഡോണിയ എന്നീ രാജ്യങ്ങളിലുള്ളവരാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.