വിനോദ് കാംബ്ലി മകനെ പോലെ; 1983ലെ ടീം അദ്ദേഹത്തിന് സഹായം നൽകും -സുനിൽ ഗവാസ്കർ

വിനോദ് കാംബ്ലിയെ സഹായിക്കാനുള്ള സന്നദ്ധത അറിയിച്ച് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ. 1983ൽ ഇന്ത്യക്ക് വേണ്ടി ലോകകപ്പ് നേടിയ ടീം വിനോദ് കാംബ്ലിയെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കളായ കളിക്കാരുടെ കാര്യത്തിൽ 1983ലെ ടീം വളരെ ശ്രദ്ധാലുക്കളാണ്. എനിക്ക് അവർ പേരമക്കളെ പോലെയാണ്.


ചിലർക്ക് അവർ മക്കളെ പോലെയാണ്. അവരുടെ ഭാവിയിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. സഹായം എന്ന വാക്ക് ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാംബ്ലിയെ പരിചരിക്കാൻ ഞങ്ങൾ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ബുദ്ധിമുട്ട് അനുഭവിക്കുന്ന ചിരിക്കാൻ കഴിയാത്തവർക്കൊപ്പം നിൽക്കുകയാണ് തങ്ങളുടെ കടമയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യക്കായി 17 ടെസ്റ്റ് മത്സരങ്ങളിലും 104 ഏകദിന മത്സരങ്ങളിലും കാംബ്ലി കളിച്ചിട്ടുണ്ട്. ഇതിനിടെ സാമ്പത്തിക പ്രയാസങ്ങളും ആരോഗ്യ പ്രശ്നങ്ങളും കാംബ്ലിയെ കൂടുതൽ അവശനാക്കി.

Related Articles
Next Story