ഇന്ന് രാത്രി ഭൂമിയുമായി ഛിന്നഗ്രഹം കൂട്ടിമുട്ടും; അറിഞ്ഞത് വൈകിയെന്ന് ശാസ്ത്രജ്ഞർ

പേരിടാത്ത ഒരു ഛിന്നഗ്രഹമാണ് ഭൂമിയിലേക്ക് പതിക്കുന്നത്.

ഏകദേശം 70 സെൻ്റീമീറ്റർ വ്യാസമുള്ള ഒരു ചെറിയ ഛിന്നഗ്രഹം ഇന്ന് ഭൂമിയുമായി കൂട്ടിയിടിക്കും. ഇന്ന് രാത്രി ഇന്ത്യൻ സമയം 9:45ന് ശേഷം വടക്കൻ സൈബീരിയയിൽ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ആശങ്കപ്പെടാനുള്ള കാര്യമില്ലെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു.

പേരിടാത്ത ഒരു ഛിന്നഗ്രഹമാണ് ഭൂമിയിലേക്ക് പതിക്കുന്നത്. ലോകമെമ്പാടുമുള്ള ബഹിരാകാശ ഏജൻസികൾ ശ്രദ്ധാപൂർവം ഈ സംഭവത്തെ നിരീക്ഷിച്ച് വരികയാണ്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പാണ് ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നത്. നാശനഷ്ടങ്ങൾ ഒന്നും ഉണ്ടാകില്ല. ഭൂമിയുടെ ഉപരിതലത്തിൽ എത്തും മുന്ന് ഛിന്നഗ്രഹം കത്തിയമരും. ഏകദേശം അഞ്ച് മിനിട്ടോളം ഈ പ്രതിഭാസം ദൃശ്യമാകും.


Related Articles
Next Story