മന്ത്രിസഭയ്ക്ക് തന്നെ വട്ടാണ്; പച്ച നോട്ടു കണ്ടാൽ പിണറായി എന്തിനും അനുമതി നൽകും: കെ. സുധാകരൻ

പച്ച നോട്ടു കണ്ടാൽ എന്തിനും അനുമതി നൽകാൻ തയാറാക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ

പച്ച നോട്ടു കണ്ടാൽ എന്തിനും അനുമതി നൽകാൻ തയാറാക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. വിജയൻ കണ്ണൂരുകാരനായതിൽ ലജ്ജിക്കുന്നു. തിരഞ്ഞെടുപ്പിൽ പിണറായി വിജയന്റെ പാർട്ടി നിലം തൊടില്ല. സിപിഎം നേതാക്കൾ പോലും പിണറായി വിജയനു വേണ്ടി വാദിക്കാൻ ഇല്ലാതെയായി. മന്ത്രിസഭയ്ക്ക് തന്നെ വട്ടാണ്. ഭ്രാന്തുപിടിച്ച സർക്കാരിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും സുധാകരൻ പറഞ്ഞു. തോട്ടപ്പള്ളിയിൽ കരിമണൽ ഖനന വിരുദ്ധ സമര പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘‘വീണാ വിജയൻ ഉൾപ്പെട്ട വിവാദത്തിൽ ആരോപണ വിധേയനായിട്ടും പിണറായി വിജയൻ അത് നിഷേധിക്കുകയോ മാധ്യമങ്ങളെ കാണുകയോ ചെയ്തില്ല. നാണമുണ്ടോ പിണറായി വിജയന്? എന്റെ ജില്ലയിൽ നിന്നുള്ള മുഖ്യമന്ത്രി എന്നതിൽ തനിക്ക് ലജ്ജയുണ്ട്. പിണറായി വിജയനെ ഉടൻ പുറത്താക്കണം. പിണറായി ഇനിയും പാഠം പഠിച്ചില്ലെങ്കിൽ ജനം പഠിപ്പിക്കും’’ – സുധാകരൻ പറഞ്ഞു


Admin
Admin  
Related Articles
Next Story