രാത്രി ഏഴ് മുതൽ 11 വരെ വൈദ്യുതി ഉപഭോഗം കുറക്കണം -കെ.എസ്.ഇ.ബി

വൈദ്യുതി ആവശ്യകതയില്‍ വലിയ വര്‍‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് വൈകീട്ട് ഏഴ് മുതൽ രാത്രി 11 വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറക്കണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വൈദ്യുതി ആവശ്യകതയില്‍ വലിയ വര്‍‍ധന ഉണ്ടായി. ഝാർഖണ്ഡിലെ മൈത്തോൺ വൈദ്യുത നിലയത്തിലെ ഒരു ജനറേറ്റര്‍ തകരാറിലായതിനെത്തുടർന്ന് ലഭിക്കേണ്ട വൈദ്യുതിയില്‍ അവിചാരിതമായ കുറവും ഉണ്ടായി. ഇത് കാരണം പീക്ക് സമയത്ത് (വൈകീട്ട് ഏഴ് മുതൽ രാത്രി 11 വരെ) വൈദ്യുതി ലഭ്യതയില്‍ 500 മെഗാ വാട്ട് മുതല്‍ 650 മെഗവാട്ട് വരെ കുറവ് പ്രതീക്ഷിക്കുന്നു.


പവര്‍ എക്സ്ചേഞ്ച് മാര്‍‍ക്കറ്റിലെ വൈദ്യുതി ലഭ്യതയുടെ പരിമിതി കണക്കിലെടുത്ത് കുറവ് നിറവേറ്റുന്നതിനായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാം. വൈകീട്ട് ഏഴ് മുതൽ രാത്രി 11 വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.

Admin
Admin  
Related Articles
Next Story