സംഘപരിവാര്‍ പ്രസ്താനം പത്രം ബഹിഷ്‌കരിക്കാന്‍ ആര്‍ക്കും നിര്‍ദേശം നല്‍കിയിട്ടില്ല: മാതൃഭൂമി വാര്‍ത്തക്കെതിരെ ശ്രീധരന്‍പിള്ള

മാതൃഭൂമി പത്രം ഇന്ന് പ്രസിദ്ധീകരിച്ച തെറ്റായ വാര്‍ത്തയ്‌ക്കെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പ്രതികരിച്ചു. സംഘപരിവാര്‍ പ്രസ്താനം പത്രം ബഹിഷ്‌കരിക്കാന്‍ ആര്‍ക്കും നിര്‍ദേശം നല്‍കിയിട്ടില്ലായെന്ന് ശ്രീധരന്‍…

;

By :  Editor
Update: 2018-08-04 02:17 GMT

മാതൃഭൂമി പത്രം ഇന്ന് പ്രസിദ്ധീകരിച്ച തെറ്റായ വാര്‍ത്തയ്‌ക്കെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പ്രതികരിച്ചു. സംഘപരിവാര്‍ പ്രസ്താനം പത്രം ബഹിഷ്‌കരിക്കാന്‍ ആര്‍ക്കും നിര്‍ദേശം നല്‍കിയിട്ടില്ലായെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞുവെന്ന വാര്‍ത്ത് തെറ്റാണെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. താന്‍ തന്റെ പാര്‍ട്ടിയായ ബി.ജെ.പി ഔദ്യോഗികമായി പത്രം ബഹിഷ്‌കരിക്കാന്‍ തീരുമാനമെടുത്തില്ലായെന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

മാതൃഭൂമിയുടെ നിലപാടിനെതിരെയുള്ള പ്രതിഷേധം അദ്ദേഹം 'ചോദ്യം ഉത്തരം' എന്ന പരിപാടിയിലൂടെ അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു. അതേസമയം രാഷ്ട്രീയ പാര്‍ട്ടികള്‍ 'മീശ' വിവാദത്തില്‍ ഇടപെട്ട് മുറിവിന്റെ ആഴം കൂട്ടരുതെന്നും ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു. കൂടാതെ 'മീശ' അധികം മുകളിലേക്ക് വളരുന്നത് നല്ലതല്ലായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags:    

Similar News