കൊച്ചി: തിങ്കളാഴ്ച രാവിലെ ആറ് മുതൽ ഉച്ചക്ക് 12 വരെ സംസ്ഥാന വ്യാപകമായി പമ്പുകൾ അടച്ചിടുമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് (എ.കെ.എഫ്.പി.ടി) സംസ്ഥാന പ്രസിഡന്‍റ് ടോമി തോമസ് അറിയിച്ചു.
കോഴിക്കോട് എച്ച്.പി.സി.എൽ ഓഫിസിൽ ചർച്ചക്കെത്തിയ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവേഴ്സ് യൂനിയനിൽപ്പെട്ട ചിലർ മർദിച്ചതിൽ പ്രതിഷേധിച്ചാണിത്.