കോഴിക്കോട് ജില്ലയിൽ ഇന്ന് (06 -01-2025); അറിയിപ്പുകൾ

Update: 2025-01-06 03:02 GMT

അധ്യാപക നിയമനം

അത്തോളി∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ് അധ്യാപക നിയമനത്തിന് അഭിമുഖം ഇന്ന് 

എൻജിനീയർമാരുടെ എംപാനൽ തയാറാക്കുന്നു

കോഴിക്കോട്∙ സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നു വിരമിച്ച എൻജിനീയർമാരുടെ എംപാനൽ ലിസ്റ്റ് തയാറാക്കാൻ പരിഗണിക്കുന്നതിന് 8ന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് എൽഐഡി ആൻഡ് ഇഡബ്ല്യു എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ അഭിമുഖം. 0495–൨൩൭൬൭൪൨

അപേക്ഷ ക്ഷണിച്ചു

വടകര∙ ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റി ( ഇഗ്‌നോ ) ജനുവരി അക്കാദമി സെഷനിലേക്ക് ബിരുദ, ബിരുദാനന്തര ബിരുദ, പിജി ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 31. ബിരുദ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ ചേർന്ന വിദ്യാർഥികൾ രണ്ടാം വർഷത്തെയും 3–ാം വർഷത്തെയും തുടർ പഠനത്തിനുള്ള റി റജിസ്ട്രേഷന്റെ അവസാന തീയതിയും 31. 0496–2525281

നഴ്‌സ് ഒഴിവ്:കൂടിക്കാഴ്ച 7ന്

കോഴിക്കോട്∙ ജില്ലാ ഹോമിയോ ആശുപത്രിയിൽ നഴ്‌സ് തസ്തികയിൽ ഒഴിവുണ്ട്. കൂടിക്കാഴ്ച 7ന്. 0495-2460724.

ടെക്‌നിക്കൽ എക്‌സ്‌പർട്ട്

കോഴിക്കോട്∙ ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിൽ പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന (പിഎംകെഎസ്‌വൈ 2.0- നീർത്തട ഘടകം) പദ്ധതിയിൽ ടെക്‌നിക്കൽ എക്‌സ്‌പർട്ടിന്റെ താൽക്കാലിക നിയമനം. അവസാന തീയതി 8. 0495-2371283.

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ∙ സർക്കാർ സ്ഥാപനമായ എൽബിഎസ് സെന്ററിന്റെ കോഴിക്കോട് മേഖല കേന്ദ്രത്തിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് (യുസിങ് ടാലി), ഡേറ്റാ എൻട്രി ആൻഡ് ഓഫിസ് ഓട്ടമേഷൻ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. https://lbscentre.kerala.gov.in/services/courses 0495 2720250.

കംപ്യൂട്ടർ കോഴ്സ്

കോഴിക്കോട്∙ കേരള സർവോദയ സംഘം ഗാന്ധി ആശ്രമത്തിൽ നടത്തുന്ന വിവിധ കംപ്യൂട്ടർ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. സായാഹ്ന ബാച്ചുകളുമുണ്ട്. 10നു മുൻപു ബന്ധപ്പെടുക – 8138000444

Tags:    

Similar News