സ്വദേശിവല്‍കരണം: സൗദിയില്‍ മത്സ്യ വിപണന മേഖലയിലേക്കും
റിയാദ്: സൗദിയില്‍ മത്സ്യ വിപണന മേഖലയില്‍ സ്വദേശിവല്കരണത്തിന് തുടക്കമാകുന്നു. ഇതിന് മുന്നോടിയായി രാജ്യ വ്യാപകമായി 'സമക്' എന്ന പേരില്‍ മത്സ്യവിപണന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. ഫിഷറീസ് മന്ത്രാലയത്തിനു കീഴില്‍…
റിയാദ്: സൗദിയില്‍ മത്സ്യ വിപണന മേഖലയില്‍ സ്വദേശിവല്കരണത്തിന് തുടക്കമാകുന്നു. ഇതിന് മുന്നോടിയായി രാജ്യ വ്യാപകമായി 'സമക്' എന്ന പേരില്‍ മത്സ്യവിപണന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. ഫിഷറീസ് മന്ത്രാലയത്തിനു കീഴില്‍ ആരംഭിക്കുന്ന കേന്ദ്രങ്ങളില്‍ സ്വദേശി തൊഴിലാളികളെ മാത്രമായിരിക്കും നിയമിക്കുന്നത്.
ദേശീയ പരിവര്‍ത്തിത പദ്ധതിയുടെ ഭാഗമായാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. മത്സ്യ വിപണന മേഖലയില്‍ സ്വദേശിവല്ക്കരണം ശക്തമാക്കാന്‍ നേരത്തെ തീരുമാനിച്ചതാണ്. നിലവില്‍ രാജ്യത്തെ മത്സ്യ വിപണന മേഖലയില്‍ 90 ശതമാനവും വിദേശികള്‍ ആണ്. മത്സ്യബന്ധനരംഗത്തും അനുബന്ധ മേഖലയിലും സ്വദേശി തൊഴിലാളികള്‍ കുറച്ചേയുള്ളൂ. പരമ്പരാഗതമായി ഈ മേഖലയില്‍ ജോലിയെടുത്തിരുന്ന ചെറിയ വിഭാഗം മാത്രമാണ് ഈ രംഗത്തുള്ളത്.
പുതിയ തീരുമാനം മലയാളികളെയും ക്രമേണ നേരിട്ട് ബാധിക്കും. സൗദിയിലെ പ്രാധാന മത്സ്യ വിപണന കേന്ദ്രം കിഴക്കന്‍ പ്രവിശ്യയിലാണ്. ഇവിടുത്തെ മാര്‍ക്കറ്റുകളില്‍ ഭൂരിഭാഗവും മലയാളികളുടെ കയ്യിലാണ്.