‘ലെബനനിലെ പേജര്‍ സ്‌ഫോടനം തന്റെ സമ്മതത്തോടെ’; തുറന്നു സമ്മതിച്ച് ബെഞ്ചമിന്‍ നെതന്യാഹു

Update: 2024-11-11 03:26 GMT

ടെല്‍ അവീവ്: ലെബനന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ഹിസ്ബുള്ളയ്‌ക്കെതിരായ പേജര്‍ സ്‌ഫോടനം തന്റെ അറിവോടെയെന്ന് തുറന്നു സമ്മതിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. സെപ്റ്റംബറില്‍ നടത്തിയ പേജര്‍ സ്‌ഫോടനത്തില്‍ 40 പേര്‍ മരിക്കുകയും 3000-ത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പേജര്‍ ആക്രമണത്തിന് താന്‍ പച്ചക്കൊടി കാട്ടിയതായി നെതന്യാഹു സ്ഥിരീകരിച്ചതായി അദ്ദേഹത്തിന്റെ വക്താവ് ഒമര്‍ ദോസ്ത്രി വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു.

സെപ്റ്റംബര്‍ 17.18 തീയതികളില്‍ ലബനനിലെ ഹിസ്ബുല്ല ശക്തികേന്ദ്രങ്ങളില്‍ ആയിരക്കണക്കിന് പേജറുകളാണ് പൊട്ടിത്തെറിച്ചത്. ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ഇറാനും ഹിസ്ബുല്ലയും ആരോപിച്ചിരുന്നു. ലൊക്കേഷന്‍ ട്രാക്കിങ് ഒഴിവാക്കാനായി ഹിസ്ബുല്ല പ്രവര്‍ത്തകര്‍ പേജറിനെയാണ് ആശയവിനിമയത്തിനായി ആശ്രയിച്ചിരുന്നത്.

Tags:    

Similar News