ആപ്പിളുമായി വിമാനത്തില്‍ നിന്നിറങ്ങിയ യുവാവിന് 500 ഡോളര്‍ പിഴ
വിമാന യാത്രയില്‍ എയര്‍ ലൈന്‍സില്‍ നിന്നും ലഭിച്ച ആപ്പിളുമായി പുറത്തിറങ്ങിയ യാത്രക്കാരനു പിഴ. ഡല്‍റ്റ എയര്‍ ലൈന്‍സില്‍ സഞ്ചരിച്ച ക്രിസ്റ്റന്‍ ടാഡ് ലോക്ക് എന്ന യാത്രക്കാരനാണ് പിഴ…
വിമാന യാത്രയില്‍ എയര്‍ ലൈന്‍സില്‍ നിന്നും ലഭിച്ച ആപ്പിളുമായി പുറത്തിറങ്ങിയ യാത്രക്കാരനു പിഴ. ഡല്‍റ്റ എയര്‍ ലൈന്‍സില്‍ സഞ്ചരിച്ച ക്രിസ്റ്റന്‍ ടാഡ് ലോക്ക് എന്ന യാത്രക്കാരനാണ് പിഴ ലഭിച്ചത്. സ്‌നാക്‌സായി വിമാനത്തില്‍ നിന്നും ലഭിച്ച ആപ്പിള്‍ ബാഗിലിട്ട് കൊണ്ടു പോയതാണ് ക്രിസ്റ്റന്‍. ഇതു വിനയായി മാറിയതോടെ 500 ഡോളറാണ് പിഴയായി നല്‍കേണ്ടി വന്നത്. മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വിമാനയാത്രക്കാര്‍ക്ക് ലഭിക്കുന്ന ആപ്പിള്‍ വിശപ്പില്ലാത്തതിനാല്‍ പിന്നീട് കഴിക്കാമെന്ന് വിചാരിച്ചാണ് ക്രിസ്റ്റന്‍ ബാഗിലിട്ടത്. ഈ ബാഗില്‍ കൊളറാഡോ എയര്‍പോര്‍ട്ടില്‍ നടത്തിയ പരിശോധനയില്‍ ആപ്പിള്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ഏജന്റ് 500 ഡോര്‍ പിഴ വിധിച്ചു. മറ്റു മാര്‍ഗമില്ലാതെ ക്രിസ്റ്റന്‍ പിഴ നല്‍കി.
പിഴ വിധിച്ചത് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ നിയമത്തില്‍ അടിസ്ഥാനത്തിലാണെന്ന് ഡല്‍റ്റ എയര്‍ലൈന്‍ അധികൃതര്‍ വ്യക്തമാക്കി. യുഎസില്‍ വിമാനത്തില്‍ വരുന്നവരുടെ കൈവശം പഴങ്ങളോ പച്ചക്കറിയോ ഉള്ള പക്ഷം അതു നേരെത്ത തന്നെ ഡിക്ലയര്‍ ചെയണം. അതു ലംഘിച്ചതിനാണ് പിഴയെന്ന് അധികൃതര്‍ വ്യക്തമാക്കി.