സ്റ്റാര്‍ട്ടപ്പായ ബാലന്‍സ് ടെക്കിനെ ഏറ്റെടുത്ത് പേടിഎം

ബംഗളൂരു:ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ പേടിഎം ബംഗളൂരു ആസ്ഥാനമായി സേവിംങ്ങ് മാനേജ്‌മെന്റ് സ്റ്റാര്‍ട്ടപ്പായ ബാലന്‍സ് ടെക്കിനെ ഏറ്റെടുത്തു. ഏറ്റെടുക്കലിന് ശേഷം ബാലന്‍സ് ടെക്കിന്റെ ആറംഗങ്ങളും,പേടിഎം പ്രൊഡക്ട് ആന്‍ഡ് ഡിസൈന്‍…

By :  Editor
Update: 2018-08-10 00:25 GMT

ബംഗളൂരു:ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ പേടിഎം ബംഗളൂരു ആസ്ഥാനമായി സേവിംങ്ങ് മാനേജ്‌മെന്റ് സ്റ്റാര്‍ട്ടപ്പായ ബാലന്‍സ് ടെക്കിനെ ഏറ്റെടുത്തു. ഏറ്റെടുക്കലിന് ശേഷം ബാലന്‍സ് ടെക്കിന്റെ ആറംഗങ്ങളും,പേടിഎം പ്രൊഡക്ട് ആന്‍ഡ് ഡിസൈന്‍ ടീമിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയും പേടിഎമ്മിന്റെ ഉപഭോക്ത്യ കച്ചവട ബന്ധത്തെ കൂടുതല്‍ ശക്തമാക്കുകയും ചെയ്യുമെന്നും പേടിഎം അറിയിച്ചു.

ഉപഭോക്താക്കളുമായി തല്‍സമയം സംവദിക്കുന്നതിനായി ബാലന്‍സ് ടെക് മികച്ച ഉല്‍പ്പന്നമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് പേടി എം സീനിയര്‍ വൈസ് പ്രസിഡന്റും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ മധുര്‍ ഡിയോറ അഭിപ്രായപ്പെട്ടു. കംപ്യൂട്ടേഷണല്‍ ഇന്റലിജന്‍സ്, യുണിക് ഡിസൈന്‍, അല്‍ഗോരിതങ്ങള്‍ എന്നിവ വഴി പേടിഎം ഉപഭോക്താക്കളെ അവരുടെ പണം കൂടുതല്‍ നേട്ടമുണ്ടാക്കുന്ന രീതിയില്‍ ഉപയോഗപ്പെടുത്തുന്നതിന് ബാലന്‍സ് ടെക് സഹായിക്കുമെന്ന് കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ അങ്കിത്കുമാര്‍ പറഞ്ഞു.

Similar News