രണ്ട് മാസത്തിനിടെ ഓഹരിമൂല്യത്തില്‍ വന്‍ കുതിപ്പുമായി ജനകോടികളുടെ വിശ്വസ്ത സ്ഥാപനമായ അറ്റ്‌ലസ് ജ്വലറി
ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന് ടാഗ്‌ലൈനോട് കൂടിയാണ് അറ്റ്‌ലസ് ജ്വല്ലറി ജനഹൃദയങ്ങളില്‍ ഇടം പിടിച്ചത്. സ്വന്തം സ്ഥാപനത്തിന്റെ പരസ്യത്തില്‍ മറ്റ് താരങ്ങളെയോ മോഡലുകളെയോ ഉള്‍പ്പെടുത്താതെ സ്വയം ഇറങ്ങി…
ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന് ടാഗ്‌ലൈനോട് കൂടിയാണ് അറ്റ്‌ലസ് ജ്വല്ലറി ജനഹൃദയങ്ങളില്‍ ഇടം പിടിച്ചത്. സ്വന്തം സ്ഥാപനത്തിന്റെ പരസ്യത്തില്‍ മറ്റ് താരങ്ങളെയോ മോഡലുകളെയോ ഉള്‍പ്പെടുത്താതെ സ്വയം ഇറങ്ങി തിരിച്ച് പരസ്യത്തിലൂടെ ജനങ്ങളെ ആകര്‍ഷിച്ച വ്യവസായിയാണ് അറ്റ്‌ലസ് രാമചന്ദ്രന്‍. ഏറെ നാളത്തെ ജയില്‍ വാസത്തിന് ശേഷം വീണ്ടും വ്യവസായത്തിലേക്ക് ഇറങ്ങിയ രാമചന്ദ്രന്റെ സ്ഥാപനത്തിന് ഓഹരി മൂല്യത്തില്‍ വന്‍ കുതിപ്പ്.
ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അറ്റ്‌ലസ് ജ്വല്ലറിയുടെ ഓഹരി മൂല്യത്തിലാണ് വന്‍ കുതിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. 70 രൂപയായി ജൂണ്‍ ആദ്യവാരം നിന്ന ഓഹരിയാണ് ,285 രൂപയായി ഉയര്‍ന്നിരിക്കുന്നത്. കേവലം രണ്ട് മാസം തികയുമ്‌ബോഴാണ് കമ്ബനിയുടെ ഓഹരിമൂല്യത്തില്‍ വന്‍ കുതിപ്പുമായി അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പ് മേധാവി അറ്റ്‌ലസ് രാമചന്ദ്രന്‍ മുന്നേറുന്നത്.
വ്യാപാരി സമൂഹവും ഉപഭോക്താക്കളും എന്നോടും എന്റെ സ്ഥാപനത്തിനോടും പുലര്‍ത്തുന്ന വിശ്വസ്തതയുടേയും സ്‌നേഹത്തിന്റേയും പ്രതിഫലനമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് അറ്റ്‌ലസ് രാമചന്ദ്രന്‍ പറഞ്ഞു. മീഡിയകളില്‍ ഒരു പരസ്യവും നല്‍കാതെ സ്ഥാപനത്തിന്റെ വിശ്വാസ്യത കൊണ്ടാണ് ആളുകള്‍ അറ്റ്‌ലസിന്റെ ജ്വല്ലറികളെ തേടിയെത്തുന്നത്.
ബംഗളൂരു, താനെ ഉളള അറ്റ്‌ലസിന്റെ ബ്രാഞ്ചുകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കകയാണ്. ഇന്ത്യയിലും ഗള്‍ഫിലുമായി നിലവില്‍ 15 ജ്വല്ലറികള്‍ ഉള്ള അറ്റ്‌ലസ് ഗ്രൂപ്പ് കൂടുതല്‍ ബ്രാഞ്ചുകള്‍ ജനപങ്കാളിത്തത്തോടെ ദുബായിലും, ഇന്ത്യയിലും തുടങ്ങി ബിസിനസ് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
1991ല്‍ കുവൈത്ത് യുദ്ധത്തെ തുടര്‍ന്ന് ദുബൈയിലെത്തിയതാണ് ഞാന്‍,എന്റെ കഠിനാധ്വാനം കൊണ്ട് 48 ഷോറൂമുകള്‍ ഞാന്‍ തുറന്നു. ഇപ്പോള്‍ ഒരു തിരിച്ചുവരവിന്റെ പാതയിലാണ് താനെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മാസം 19ന് അറ്റ്‌ലസ് ജ്വല്ലറിയുടെ ഇന്ത്യയിലെ വാര്‍ഷിക ജനറല്‍ ബോഡി നടക്കാനിരിക്കുകയാണ്.