ഇനി ഓണക്കാലം: അത്തം പിറവി നാളെ

തിരുവനന്തപുരം: അത്തം പിറക്കുന്‌പോള്‍ തമിഴ്‌നാട്ടില്‍ പൂക്കൊയ്ത്ത്. മലയാളിയുടെ ഓണത്തിന് ചന്തം ചാര്‍ത്താന്‍ തമിഴ്‌നാട്ടില്‍ നിന്നും ബംഗളുരുവില്‍ നിന്നും പൂക്കളെത്തി തുടങ്ങി. ഏറ്റവും കൂടുതല്‍ പൂക്കളെത്തുന്നത് തമിഴകത്തുനിന്ന് തന്നെയാണ്.…

;

By :  Editor
Update: 2018-08-14 00:08 GMT

തിരുവനന്തപുരം: അത്തം പിറക്കുന്‌പോള്‍ തമിഴ്‌നാട്ടില്‍ പൂക്കൊയ്ത്ത്. മലയാളിയുടെ ഓണത്തിന് ചന്തം ചാര്‍ത്താന്‍ തമിഴ്‌നാട്ടില്‍ നിന്നും ബംഗളുരുവില്‍ നിന്നും പൂക്കളെത്തി തുടങ്ങി. ഏറ്റവും കൂടുതല്‍ പൂക്കളെത്തുന്നത് തമിഴകത്തുനിന്ന് തന്നെയാണ്.

തമിഴ്‌നാട്ടിലെ തേവാള, പാവൂര്‍ ഛത്രം, ആലങ്കുളം, തിരുനെല്‍വേലി, ശങ്കരന്‍കോവില്‍, കടയല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പൂവ് എത്തുന്നത്. കണ്ണെത്താദൂരത്തോളം വ്യാപിച്ചുകിടക്കുന്ന ബന്ദി പൂപ്പാടങ്ങള്‍തന്നെയാണ് ഇവിടങ്ങളിലെ പ്രധാന ആകര്‍ഷണം. റോസ, ബന്തി എന്നിവ ബംഗളൂരുവില്‍നിന്നും എത്തുന്നുണ്ട്. പാവൂര്‍ ഛത്രവും പൂക്കച്ചവടത്തിന് പ്രസിദ്ധമാണ്. തുച്ഛമായ നിരക്കും ലേല വ്യവസ്ഥയില്‍ പൂ ലഭിക്കുന്നതുമാണ് വ്യാപാരികളെ ഇവിടെ എത്തിക്കുന്നത്. സാധാരണദിവസങ്ങളില്‍ എല്ലായിനം പൂക്കളും ഇടനിലക്കാര്‍ വഴി എത്തുമെങ്കിലും ഓണമായാല്‍ ഒരുതരം പൂക്കള്‍ മാത്രമേ ഒരു ഇടനിലക്കാരന്‍ വഴി ലഭിക്കൂ. ബന്തി, കൊഴുന്ന്, തുളസി, വിവിധ നിറങ്ങളിലുള്ള റോസ, മുല്ല എന്നിവയാണ് പ്രധാന കൃഷി. ഓണം കഴിഞ്ഞാല്‍ പൂപ്പാടങ്ങളെല്ലാം പച്ചക്കറി കൃഷിയിലേക്ക് മാറും. തുച്ഛമായ നിരക്കില്‍ ലഭിക്കുന്ന പൂക്കള്‍ അതിര്‍ത്തി കടക്കുന്നതോടെ വില ഇരട്ടിയാകും.

Similar News