ഇന്ത്യന്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടിവിലേക്ക്
കൊച്ചി: ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിവിലേക്ക്. വ്യപാരം തുടങ്ങി ആദ്യ മണിക്കൂറുകളില്‍ത്തന്നെ രൂപയുടെ മൂല്യം ഡോളറിനെതിരെ 70 കടന്നു. 70 രൂപ എട്ടുപൈസ എന്ന നിലവാരത്തിലേക്കിടിഞ്ഞ രൂപ…
കൊച്ചി: ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിവിലേക്ക്. വ്യപാരം തുടങ്ങി ആദ്യ മണിക്കൂറുകളില്‍ത്തന്നെ രൂപയുടെ മൂല്യം ഡോളറിനെതിരെ 70 കടന്നു. 70 രൂപ എട്ടുപൈസ എന്ന നിലവാരത്തിലേക്കിടിഞ്ഞ രൂപ നില അല്‍പം മെച്ചപ്പെടുത്തി 69.99ല്‍ ആണ് ഇപ്പോള്‍ വ്യാപാരം നടത്തുന്നത്. തിങ്കളാഴ്ച് റെക്കോര്‍ഡ് താഴ്ചയിലാണു രൂപ ഡോളറിനെതിരെ വ്യാപാരം അവസാനിപ്പിച്ചത്. 110 പൈസയായിരുന്നു നഷ്ടം നേരിട്ടത്. എന്നാല്‍ വ്യാപാരത്തിന്റെ ആദ്യ മണിക്കൂറില്‍ രൂപ നേരിയ തിരിച്ചുവരവു നടത്തിയിരുന്നു.23 പൈസയോളം നേട്ടമുണ്ടാക്കിയ ശേഷമാണു രൂപ ശക്തമായി ഇടിഞ്ഞ് മൂല്യം 70 കടന്നത്.
2013 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും വലിയ നഷ്ടമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. തുര്‍ക്കിഷ് കറന്‍സിയായ ലിറയുടെ ഇടിവിനെതുടര്‍ന്നാണ് തിങ്കളാഴ്ച് മുതല്‍ വികസ്വര രാജ്യങ്ങളിലെ കറന്‍സികളുടെ മൂല്യം കുറയുന്നത്. രൂപയുടെ മൂല്യം 71ലേക്കു കടക്കുമെന്നാണു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. രാജ്യാന്തര വിപണിയില്‍ ഡോളര്‍ ശക്തമാകുന്നതും എണ്ണവില ഉയര്‍ന്നു നില്‍ക്കുന്നതും രൂപയുടെ മൂല്യമിടിവിന്റെ ശക്തി കൂട്ടുന്നുണ്ട്. തുടര്‍ച്ചയായ ഇടിവുകളോടെ രൂപ ഏഷ്യയിലും ഏറ്റവും ദുര്‍ബലമായ കറന്‍സികളുടെ പട്ടികയിലാണ്. ഏഴു ശതമാനത്തിനും മുകളിലാണ് ഈ വര്‍ഷത്തെ ഇടിവ്.