ഓണാവധി മൂന്നു ദിവസമാക്കി വെട്ടികുറച്ചു: വിശദീകരണവുമായി വിദ്യാഭ്യാസ വകുപ്പ്

പ്രളയക്കെടുതിയെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ വാരിക്കോരി അവധി നല്‍കിയിരുന്നു. മഴയുടെ തോത് അനുസരിച്ച് തുടര്‍ച്ചയായും ഇടദിവസങ്ങളിലും ഒക്കെയായിട്ടായിരുന്നു അവധികള്‍. എന്നാല്‍ മഴക്കെടുതി അവധിയെ തുടര്‍ന്ന് അവധി…

;

By :  Editor
Update: 2018-08-14 02:49 GMT

പ്രളയക്കെടുതിയെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ വാരിക്കോരി അവധി നല്‍കിയിരുന്നു. മഴയുടെ തോത് അനുസരിച്ച് തുടര്‍ച്ചയായും ഇടദിവസങ്ങളിലും ഒക്കെയായിട്ടായിരുന്നു അവധികള്‍. എന്നാല്‍ മഴക്കെടുതി അവധിയെ തുടര്‍ന്ന് അവധി ലഭിച്ചതിനാല്‍ സ്‌കൂളുകള്‍ക്ക് പത്ത് ദിവസമുളള ഓണാവധി നല്‍കില്ലെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

2018-19 അധ്യയന വര്‍ഷത്തില്‍ മഴക്കെടുതി കാരണം അവധി നല്‍കിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഈ മാസം 24, 25, 26 എന്നീ ദിവസങ്ങളില്‍ മാത്രമേ അവധിയുണ്ടായിരിക്കുകയുള്ളൂവെന്നായിരുന്നു പ്രചാരണം. എന്നാല്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ വകുപ്പ് തന്നെ രംഗത്തെത്തി. വിദ്യാഭ്യാസ വകുപ്പ് അത്തരം ഒരു തിരുമാനമെടുത്തിട്ടില്ലെന്നും പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയാണെന്നും വകുപ്പ് അറിയിച്ചു.

നഷ്ടപ്പെട്ട ക്ലാസുകള്‍ ശനിയാഴ്ചകളില്‍ നടത്താനാണ് വകുപ്പ് തിരുമാനിച്ചിരിക്കുന്നത്. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Similar News